കിടങ്ങൂർ എന്ന ഗ്രാമത്തിലെ ഗാഗുൽത്താ ലെയ്നിലെ താമസക്കാരായ അയൽവാസികളായ മേരിയുടെയും ബീനയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്നേഹ ബന്ധത്തിന്‍റെ കഥ പറയുന്ന സിനിമയാണ് കോഴിപ്പോര്
ജിനോയ് ജിബിറ്റ് സംവിധാനം ചെയ്യുന്ന കോഴിപ്പോരിലെ ആദ്യ വീഡിയോ ഗാനം നിവിൻ പോളി റിലീസ് ചെയ്തു.
കൊച്ചി നഗരത്തിനടുത്തുള്ള കിടങ്ങൂർ എന്ന ഗ്രാമത്തിലെ ഗാഗുൽത്താ ലെയ്നിലെ താമസക്കാരായ അയൽവാസികളായ മേരിയുടെയും ബീനയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്നേഹ ബന്ധത്തിന്‍റെ കഥ പറയുന്ന സിനിമയാണ് കോഴിപ്പോര്.
പൗളി വത്സൻ, ജോളി ചിറയത്ത് എന്നിവരാണ് പ്രധാന വേഷത്തിൽ. ഇവരോടൊപ്പം കെട്ടിയോളാണെന്‍റെ മാലാഖ ഫെയിം വീണ നന്ദകുമാർ, ഇന്ദ്രൻസ്, നവജിത് നാരായണൻ , സോഹൻ സീനുലാൽ, അഞ്ജലി നായർ, ജിനോയ് ജനാർദ്ദനൻ, പ്രവീൺ ടിജെ, അസീസ് നെടുമങ്ങാട്, ജിബിറ്റ് ജോർജ്, സരിൻ, ശങ്കർ ഇന്ദുചൂഡൻ, ഷൈനി സാറ, മേരി എരമല്ലൂർ, ഗീതി, നന്ദിനി ശ്രീ, സമീക്ഷ നായർ, ഹർഷിത് സന്തോഷ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളാവുന്നു.
ജിബിറ്റ് ജോര്‍ജിന്‍റെ കഥയ്ക്ക് ജിനോയ് ജനാര്‍ദ്ധനന്‍ തിരക്കഥയും സംഭാഷണവും രചിക്കുന്ന പടം രണ്ടുപേരും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ജെപിക് മൂവിസിന്‍റെ ബാനറില്‍ വിജി ജയകുമാറാണ് നിര്‍മ്മാണം. ഡിഒപി രാഗേഷ് നാരായൺ, എഡിറ്റര്‍ അപ്പു ഭട്ടതിരി, സംഗീതം ബിജിപാല്‍, വരികള്‍ വിനായക് ശശികുമാർ എന്നിവരാണ് അണിയറയില്‍.