"കൂട്ടു കൂടാതെ നാം കൂട്ടിരിക്കും..." ഇത് കൊവിഡ് കാലത്തെ നേരിടാനൊരു പാട്ട്

By Web Team  |  First Published Apr 6, 2020, 6:00 PM IST

കൊവിഡ് എന്ന മഹാമാരിക്കെതിരെ ബോധവത്ക്കരണവുമായി എത്തിയിരിക്കുന്ന 'കാവല്‍' മ്യൂസിക് വീഡിയോയിലേതാണ് ഈ വരികള്‍. 


കൂട്ടു കൂടാതെ നാം കൂട്ടിരിക്കും...  

ഈ വരികള്‍ കാതിലെത്തുമ്പോള്‍ രോഗതുരമായ ഒരു കാലം മുന്നില്‍ നിന്നും മായുന്ന പോലെ തോന്നും. ഏതൊരു മഹാമാരിയെ പ്രതിരോധിക്കാനുള്ള ഊര്‍ജ്ജം സിരകളില്‍ വന്നു നിറയും. 

Latest Videos

കൊവിഡ് എന്ന മഹാമാരിക്കെതിരെ ബോധവത്ക്കരണവുമായി എത്തിയിരിക്കുന്ന 'കാവല്‍' മ്യൂസിക് വീഡിയോയിലേതാണ് ഈ വരികള്‍. യൂടൂബിലും സോഷ്യല്‍ മീഡിയയിലുമൊക്കെ കയ്യടി നേടി മുന്നേറുന്ന ഈ ഗാനം പാടിയിരിക്കുന്നത് ആയിഷ അബ്ദുള്‍ ബാസിദാണ്. 

കൊവിഡ് 19 വൈറസ് വ്യാപിക്കുന്ന ഈ കാലത്ത് സാമൂഹ്യ അകലം പാലിക്കുന്നതിന്റെയും വീട്ടിലിരിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് ഈ വീഡിയോ സോംഗിലൂടെ ലക്ഷ്യമിടുന്നത്.  ജാബിര്‍ സുലൈം, സൗമ ഹമീദ് എന്നിവരുടേതാണ് വരികള്‍. സംഗീതം മുഹമ്മദ് അക്ബര്‍.  ക്യാമറ-അബ്ദുള്‍ ബാസിദ്. സംവിധാനം സന്ദീപ്. ഗാനം കേള്‍ക്കാം. 

click me!