ദുരിത കാലത്ത് സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ സ്വയം സമർപ്പിത സേവനത്തിൽ മുഴുകിയിരിക്കുന്ന മുഴുവൻ പേർക്കുമായി ആസ്റ്റര്‍ മിംസിന്‍റെ സ്നേഹാദരമാണ് ഈ വീഡിയോ.
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അതിജീവനത്തിന്‍റെ സന്ദേശം നൃത്തത്തിലൂടെ ആവിഷ്കരിച്ച് ഒരു കൂട്ടം ഡോകടര്‍മാര്‍. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ അഞ്ച് ഡോക്ടര്‍മാരാണ് കഥകളിയും സെമിക്ലാസിക്കല്‍ നൃത്തവും സമന്വയിപ്പിച്ച് സാന്ത്വനവും ബോധവല്‍ക്കരണവും പകരുന്നത്. കഥകളിയിലാണ് തുടക്കം. ശ്രീകൃഷ്ണനും സഹോദരി സുഭദ്രയുമാണ് കഥകളി വേഷങ്ങളെത്തുന്നത്. പിന്നീടത് സെമിക്ലാസിക്കല്‍ നൃത്തച്ചുവടുകളിലേക്കും കൊവിഡ് പ്രതിരോധത്തിനായുള്ള മുന്‍കരുതലുകളിലേക്കും മാറുന്നു.
ദുരിത കാലത്ത് സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ സ്വയം സമർപ്പിത സേവനത്തിൽ മുഴുകിയിരിക്കുന്ന മുഴുവൻ പേർക്കുമായി ആസ്റ്റര്‍ മിംസിന്‍റെ സ്നേഹാദരമാണ് ഈ വീഡിയോ. ഡോ. സുധ കൃഷ്ണനുണ്ണി, ഡോ. ഉമ രാധേഷ്, ദിവ്യ പാച്ചാട്ട്, വിനീത വിജയരാഘവൻ, ഡോ. ശ്രീവിദ്യ എൽ കെ എന്നിവരാണ് നൃത്തച്ചുവടുമായെത്തുന്നത്. അരുൺ മണലിന്‍റെ വരികള്‍ ആലപിച്ചിരിക്കുന്നത് വിനീതയാണ്. എസ് എൻ രജീഷ് ആണ് സംവിധാനം.