13ാം നൂറ്റാണ്ടില്‍ ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ സൂഫിമാരുടെ അത്ര തന്നെ പഴക്കമുണ്ട് സൂഫി സംഗീതത്തിനും
ദില്ലി: വര്‍ഷങ്ങളായി ദില്ലിയിലെ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയില്‍ ഖവാലി സംഗീതജ്ഞനാണ് 25കാരനായ അസം നിസാമി. ഹസ്രത് നിസാമുദ്ദീന്‍ ഓലിയയുടെ വിശ്രമ സ്ഥലമായ ഖവാലി സംഗീതം ആലപിച്ച് വരികയാണ് അസം നിസാമിയുടേത്. അസമിന്‍റെ പിതാവും മുത്തച്ഛനും മുതുമുത്തച്ഛനുമെല്ലാം ഇവിടുത്തെ ഖവാലി ഗായകരായിരുന്നു. സൂഫി സന്യാസിയുടെ നിര്‍ദ്ദേശം ശിരസാ വഹിക്കുകയാണ് ഇവര്‍.
1946ല്‍ ദില്ലിയില്‍ നിന്ന് മുസ്ലിം വിഭാഗത്തിലുള്ളവര്‍ ഇനിയും രൂപീകൃതമായിട്ടില്ലാത്ത പാകിസ്താനിലേക്ക് പോകുമ്പോള്‍ എന്ത് ചെയ്യണമെന്ന് ആശയക്കുഴപ്പത്തിലായി പകച്ച് നിന്ന അസമിന്‍റെ മുതുമുത്തച്ഛന്‍ റഫീഖ് അഹമ്മദ് നിസാമി ഹസ്രത് നിസാമുദ്ദീന്‍ ഓലിയയുടെ ശവകുടീരം സന്ദര്‍ശിച്ചിരുന്നു. അക്കാലം മുതലേ തുടങ്ങിയ ആത്മ ബന്ധമാണ് ദര്‍ഗയോടുള്ളത്. സൂഫിസത്തിന്‍റെ ഭാഗമാണ് 700വര്‍ഷത്തോളം പഴക്കമുള്ള ഖവാലി സംഗീതം. 13ാം നൂറ്റാണ്ടില്‍ ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ സൂഫിമാരുടെ അത്ര തന്നെ പഴക്കമുണ്ട് സൂഫി സംഗീതത്തിനും.
undefined
ദര്‍ഗയിലെത്തുന്നവര്‍ സൂഫി സംഗീതത്തില്‍ മണിക്കൂറോളം ലയിച്ചിരിക്കുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. വിദേശികളും സ്വദേശികളുമായ പല മതസ്ഥരാണ് ഇവിടെയെത്തുന്നത്. നിസാമിയുടെ ജീവിതം മുന്നോട്ട് പോകുന്നത് ഗര്‍ഗയിലെ ഖവാലി ആലാപനത്തിന് ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്നുമാണെന്നാണ് ഇയാള്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ദര്‍ഗയ്ക്ക് പുറമേ വിവിധ സംഗീത മേളകളിലും ഇവര്‍ ഖവാലി പാട്ടുകളുമായി എത്താറുണ്ട്. കുടുംബത്തിലെ ചെറുവാല്യക്കാരടക്കം ഖവാലി സംഗീതത്തില്‍ ഊന്നിയുള്ള ജീവിതമാണ് നയിക്കുന്നതെന്നും തങ്ങളുടെ ചിട്ടയാണ് സംഗീതമെന്നും നിസാമി വിശദമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം