സിക്സ് പാക്കിനായി കഠിന പരിശ്രമത്തിലാണ് പലരും. എന്നാല്‍ മസില്‍ കൂട്ടാന്‍ ഭക്ഷണകാര്യത്തില്‍ കൂടി ശ്രദ്ധ വേണം. അത്തരത്തില്‍ മസില്‍ പെരുപ്പിക്കാൻ പുരുഷന്മാര്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
പുരുഷന്മാര്‍ പലപ്പോഴും ജിമ്മില്‍ പോയി മസില്‍ കൂട്ടാന്‍ ശ്രമിക്കാറുണ്ട്. സിക്സ് പാക്കിനായി കഠിന പരിശ്രമത്തിലാണ് പലരും. എന്നാല്‍ മസില്‍ കൂട്ടാന്‍ ഭക്ഷണകാര്യത്തില്‍ കൂടി ശ്രദ്ധ വേണം. അത്തരത്തില്‍ മസില്‍ പെരുപ്പിക്കാൻ പുരുഷന്മാര്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
മുട്ട...
undefined
പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. അമിനോ ആസിഡുകളാൽ നിർമിക്കപ്പെട്ട പ്രോട്ടീൻ മസിൽ ഉണ്ടാകാൻ വളരെ പ്രധാനമാണ്. അതിനാല്‍ പുരുഷന്മാര്‍ക്ക് മസില്‍ വര്‍ധിക്കാനും ആരോഗ്യത്തിനുമെല്ലാം ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്.
നേന്ത്രപ്പഴം...
പോഷകങ്ങളാല്‍ സമ്പന്നമാണ് നേന്ത്രപ്പഴം. ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും മസില്‍ കൂടാനും ഇവ സഹായിക്കും.
ചിക്കൻ...
ചിക്കൻ ബ്രെസ്റ്റ് കഴിക്കുന്നതും മസിൽ ഉണ്ടാകാൻ സഹായിക്കും. ഇവയിലെ പ്രോട്ടീനാണ് ഇതിന് സഹായിക്കുന്നത്.
ഗ്രീക്ക് യോഗർട്ട്...
മസിൽ ഉണ്ടാകാൻ സഹായിക്കുന്ന പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയതാണ് പാലുൽപന്നങ്ങള്‍. അതിനാല്‍ ഗ്രീക്ക് യോഗർട്ട്, പനീര്‍ പോലെയുള്ളവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
മത്സ്യം...
ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനുമൊക്കെ അടങ്ങിയ ചൂര, സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകളും മസില്‍ നിർമിക്കാൻ സഹായിക്കും.
സോയാബീൻ...
വിറ്റാമിനുകളും അയേണും അടങ്ങിയ സോയാബീൻ കഴിക്കുന്നതും പേശികളെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
നട്സ്...
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നിലക്കടല, ബദാം തുടങ്ങിയ നട്സുകള്‍ കഴിക്കുന്നതും മസില്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ചീര...
അയേണും ഫൈബറും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര പതിവായി കഴിക്കുന്നതും മസിൽ പെരുപ്പിക്കാൻ നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.