കഞ്ചാവ് കേസില്‍ പൊലീസ് സ്റ്റേഷന്‍ കയറിയിരിക്കുകയാണ് ശിവനും അഞ്ജലിയും. ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നാഗര്‍കോവിലിലേക്കുള്ള യാത്രാമധ്യേ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്ന സമയത്താണ്, ശിവനും അഞ്ജലിയും അതിലേ വന്ന ഒരു കാറിന് കൈകാണിച്ച് കയറിയത്. എന്നാല്‍....
പ്രേക്ഷകപ്രശംസ ഏറെ നേടിയിട്ടുള്ള പരമ്പരയാണ് സാന്ത്വനം എന്ന് പറയാം. കൂട്ടുകുടുംബത്തിന്റെ നൈര്‍മല്ല്യം അവതരിപ്പിച്ച് പ്രേക്ഷക പിന്തുണ നേടിയെടുത്ത പരമ്പര പിന്നീട് പ്രണയ മാധുര്യത്താലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. സോഷ്യല്‍ മീഡിയയിലും, ഓഫ് സ്‌ക്രീനിലും ഇത്രയധികം പിന്തുണ കിട്ടിയ മറ്റ് പരമ്പരകള്‍ മലയാളത്തില്‍ കുറവാണ്. ശിവാഞ്ജലി എന്ന പരമ്പരയിലെ ജോഡികളായിരുന്നു ഒരുസമയത്ത് പരമ്പരയെ താങ്ങി നിര്‍ത്തിയിരുന്ന നട്ടെല്ല്. ഇപ്പോള്‍ കഥയില്‍ മറ്റ് കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യം കിട്ടിയതോടെ, ശിവാഞ്ജലി കഥയുടെ ഒരു ഭാഗം മാത്രമാണ്. എന്നിരിന്നാലും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ ഇപ്പോഴും ശിവനും അഞ്ജലിയും തന്നെയാണ്. ഇപ്പോളിതാ ഒരു ഊരാക്കുടുക്കില്‍ പെട്ടിരിക്കുകയാണ് ശിവാഞ്ജലി.
കഞ്ചാവ് കേസില്‍ പൊലീസ് സ്റ്റേഷന്‍ കയറിയിരിക്കുകയാണ് ശിവനും അഞ്ജലിയും. ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നാഗര്‍കോവിലിലേക്കുള്ള യാത്രാമധ്യേ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്ന സമയത്താണ്, ശിവനും അഞ്ജലിയും അതിലേ വന്ന ഒരു കാറിന് കൈകാണിച്ച് കയറിയത്. എന്നാല്‍ അതാണ് ഇരുവരേയും ഇപ്പോള്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. അടുത്തുള്ള പെട്രോള്‍ പമ്പുവരെ കാറില്‍ പോയി, പെട്രോള്‍ വാങ്ങി ബൈക്കില്‍ ഒഴിക്കാനായിരുന്നു, ശിവന്റെ പ്ലാന്‍ എന്നാല്‍, ഇരുവരും കൈകാണിച്ച് കയറിയ കാര്‍ ഒരു ബൈക്കുകാരനെ ഇടിക്കുകയായിരുന്നു. വണ്ടി ഇടിച്ചയുടനെ കാറിന്റെ ഡ്രൈവര്‍ രക്ഷപ്പെടുകയും, പ്രശ്‌നം ആകെ ശിവന്റെ തലയില്‍ ആകുകയുമാണ് ഉണ്ടായത്. പൊലീസെത്തി നോക്കുമ്പോഴാകട്ടെ കാറിന്റെ ചീവിയും പിടിച്ച് നില്‍ക്കുന്ന ശിവനും, കാറില്‍ കഞ്ചാവും. അങ്ങനെയാണ് ശിവാഞ്ജലി പൊലീസ് സ്റ്റേഷന്‍ കയറുന്നത്.
undefined
ഭാര്യയേയും കൂട്ടിയാണോ ഇങ്ങനെയുള്ള കാര്യം ചെയ്യാന്‍ ഇറങ്ങുന്നതെന്നാണ് ശിവനോട് സി.ഐ ചോദിക്കുന്നത്. തങ്ങള്‍ കുറ്റക്കാരല്ലായെന്ന് ഇരുവരും ദയനീയമായി പറയുന്നെങ്കിലും ഒന്നും പൊലീസ് ചെവികൊള്ളുന്നില്ല. സങ്കടത്തോടെ വിങ്ങുന്ന അഞ്ജലിയെ ശിവന്‍ സാന്ത്വനിപ്പിക്കുന്നും മറ്റും ചെയ്യുന്നുമുണ്ട്. അതോടൊപ്പംതന്നെ കാറിടിച്ച വണ്ടിക്കാരന്റെ അവസ്ഥയും മോശമാണ്. ശരിക്ക് പറഞ്ഞാല്‍ ആകെ പെട്ടിരിക്കുകയാണ് ശിവാഞ്ജലി. ഇരുവരേയും അന്വേഷിച്ച് ബാലനും, കടയിലെ പയ്യനും ഇറങ്ങിയിട്ടുണ്ട്. അതോടൊപ്പം അഞ്ജലിയുടെ അച്ഛനെ വിളിച്ച് പൊലീസ് കാര്യം പറഞ്ഞിട്ടുമുണ്ട്. രക്ഷപ്പെടണമെങ്കില്‍ തെളിവാണാവശ്യമെന്നാണ് പൊലീസുകാരി അഞ്ജലിയോട് പറയുന്നത്. എങ്ങനെ തെളിവ് കിട്ടുമെന്നാണ് അഞ്ജലിയും ശിവനും ആലോചിക്കുന്നതും.
എപ്പിസോഡുകള്‍ മനോഹരമാക്കാന്‍ കുഞ്ഞതിഥി എത്തി; 'സാന്ത്വനം' റിവ്യൂ
ഹൃദയമിടിപ്പോടെ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി 'സാന്ത്വനം'; സീരിയല്‍ റിവ്യൂ