മഹായുദ്ധത്തിനുള്ള കാഹളം: പ്രഭാസ് പൃഥ്വി സ്റ്റീല്‍ ദ ഷോ: സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍ റിവ്യൂ

By Web Team  |  First Published Dec 22, 2023, 10:58 AM IST

പ്രമോഷന്‍ അഭിമുഖങ്ങളില്‍ സംവിധായകന്‍ പറഞ്ഞതില്‍ നിന്നും അണുവിട വ്യതിചലിക്കാത്ത കഥ പാശ്ചത്തലമാണ് സലാര്‍ പ്രേക്ഷകന് മുന്നില്‍ തുറന്നിടുന്നത്.


ന്ത്യന്‍ സിനിമപ്രേമികള്‍ ഒന്നാകെ ഏറ്റെടുത്ത കെജിഎഫ് ഫ്രാഞ്ചെസിയുടെ സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ അടുത്ത ചലച്ചിത്രം എന്ന നിലയില്‍ തന്നെ ഒരു സിനിമ പ്രേമിയെ ആകര്‍ഷിക്കാനുള്ള യുഎസ്പിയുമായി എത്തിയ ചിത്രമാണ് സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍. ചിത്രം പേരിലെ പോലെ പാര്‍ട്ട് 1 എന്ന രീതിയില്‍ തന്നെ കാണേണ്ടതാണ്. വലിയൊരു യുദ്ധത്തിന് മുന്‍പുള്ള ശാന്തതയും, മഹായുദ്ധത്തിന്‍റെ തയ്യാറെടുപ്പും അതിന്‍റെ ആരംഭവും എല്ലാം പ്രേക്ഷകനിലേക്ക് എത്തിക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നത് എന്ന് പറയാം. പ്രശാന്ത് നീല്‍ എന്ന സംവിധായകന്‍ പ്രഭാസിനെപ്പോലെയൊരു 'ബാഹുബലി' താരത്തെ എത് രീതിയില്‍ ഉപയോഗിച്ചിരിക്കും എന്ന് പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നോ അത് രണ്ട് മണിക്കൂര്‍ 52 മിനുട്ടില്‍ പ്രേക്ഷകന് ലഭിക്കുന്നുണ്ട്.

പ്രമോഷന്‍ അഭിമുഖങ്ങളില്‍ സംവിധായകന്‍ പറഞ്ഞതില്‍ നിന്നും അണുവിട വ്യതിചലിക്കാത്ത കഥ പാശ്ചത്തലമാണ് സലാര്‍ പ്രേക്ഷകന് മുന്നില്‍ തുറന്നിടുന്നത്. ദേവ, വരദ എന്നീ രണ്ട് കൂട്ടുകാരിലൂടെ തുടങ്ങുകയും വികസിക്കുകയും ചെയ്യുന്ന കഥയില്‍, കെജിഎഫ് സംവിധായകനില്‍ നിന്നും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാവുന്ന നാടകീയതയും വൈകാരിക സംഘര്‍ഷങ്ങളും അതിഗംഭീര സംഘടന രംഗങ്ങളും എല്ലാം ഉള്‍പ്പെടുന്നുണ്ട്. 

Latest Videos

undefined

ബാഹുബലിക്ക് ശേഷം അതിന്‍റെ വിജയിത്തിനൊത്ത ഒരു ക്യാരക്ടറിലേക്ക് എത്താന്‍ കഴിയുന്നില്ല എന്ന പ്രഭാസ് ആരാധകരുടെ നിരാശയെ അടക്കുന്ന തരത്തിലുള്ള ക്യാരക്ടറാണ് ദേവ എന്ന പ്രഭാസിന്‍റെ ഹീറോ ക്യാരക്ടര്‍. സംഘടന രംഗങ്ങളില്‍ പ്രഭാസ് തന്‍റെതായ 'സീല്‍' പതിപ്പിക്കുന്നുണ്ട്. അടുത്തതായി എടുത്തു പറയേണ്ട കഥാപാത്രം മലയാളത്തിന്‍റെ സ്വന്തം നടന്‍ പൃഥ്വിരാജിന്‍റെതാണ്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ അതിലെ പ്രധാന നടനൊപ്പം തന്നെ തോളോട് തോള്‍ ചേര്‍ന്ന് കഥയും സ്ക്രീനും പങ്കിടുന്നുണ്ട് പൃഥ്വി. 

ഒരു ഘട്ടത്തില്‍ വിസില്‍ ഇല്ലെ എന്ന് ചോദിക്കുന്നുണ്ട് ചിത്രത്തിലെ പൃഥ്വിയുടെ ക്യാരക്ടര്‍. ശരിക്കും പ്രേക്ഷകനെ വിസിലടിപ്പിക്കാനുള്ള ഐറ്റങ്ങള്‍ പൃഥ്വി ചിത്രത്തില്‍ ചെയ്തിട്ടുണ്ടെന്ന് കാണുന്ന പ്രേക്ഷകന് ബോധ്യമാകും. അടുത്ത ഭാഗത്തും വലിയൊരു ഭാഗം പൃഥ്വിക്കായി ഉണ്ട് എന്ന് ഉറപ്പിക്കുന്ന രീതിയിലാണ് സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍ അവസാനിക്കുന്നത്.

ഖാന്‍സാര്‍ എന്ന ലോകത്താണ് സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍ നടക്കുന്നത്. കെജിഎഫില്‍ നാരാച്ചി എന്ന ലോകം എങ്ങനെ പ്രശാന്ത് സൃഷ്ടിച്ചോ, അതിന് അമ്പത് ഇരട്ടിയോളം വരും ഖാന്‍സാര്‍  എന്ന തഗ്ഗ് ലോകത്തിന്‍റെ ഭാവന. ആ നാട്ടിലെ അധികാര തര്‍ക്കവും ആഭ്യന്തര യുദ്ധവും അതിലേക്ക് തന്‍റെ സൗഹൃദത്തിന്‍റെ വില തിരിച്ചറിഞ്ഞ് എത്തിച്ചേരുന്ന ദേവനും. അതിനിടയില്‍ പ്രഖ്യാപിക്കപ്പെടുന്ന വെടിനിര്‍ത്തലും (സീസ് ഫയര്‍) അതിന്‍റെ ലംഘനവും ചോരകളിയും എല്ലാമാണ് കഥയുടെ ഇതിവൃത്തം. അതിനാല്‍ തന്നെ തിരക്കഥയിലും, സംഭാഷണങ്ങളിലും പരമാവധി ഡ്രമയാണ് സംവിധായകന്‍ പ്രേക്ഷകന് നല്‍കുന്നത്.

ചിത്രത്തിന്‍റെ നട്ടെല്ലായി പതിവ് പോലെ സംഗീതവും എഡിറ്റിംഗും നന്നായി തന്നെ പ്രശാന്ത് നീല്‍ ഉപയോഗിച്ചിട്ടുണ്ട്. കെജിഎഫില്‍ എന്ന പോലെ ചില സീനുകളുടെ വിഷ്വല്‍സിനൊപ്പം പ്രേക്ഷകന്‍റെ കണ്ണുകളെ സ്ക്രീനിലേക്ക് വലിച്ചടുപ്പിക്കുന്നുണ്ട് രവി ബസ്രൂറിന്‍റെ സംഗീതം. ചിത്രം ആവശ്യപ്പെടുന്ന ചടുലത ഭുവന്‍ ഗൗഡ പകര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് ഉജ്ജല്‍ കുല്‍ക്കര്‍ണി നല്‍കുന്നുണ്ട്. 

സലാര്‍ എന്ന സര്‍വ്വ സൈന്യാധിപനോ, അല്ലെങ്കില്‍ കമാന്‍റര്‍ ഇന്‍ ചീഫ് എന്ന് അര്‍ത്ഥം വരുന്ന പദമാണ്. അത്തരം ഒരു പാശ്ചത്തലത്തില്‍ വലിയൊരു യുദ്ധം നടക്കാന്‍ പോകുന്ന വേളയിലേക്കാണ് സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍  അവസാനിക്കുന്നത്. അതിന് മുന്‍പ് ഒരു ട്വിസ്റ്റും പ്രേക്ഷകന് മുന്നില്‍ എത്തുന്നുണ്ട്. എന്തായാലും സലാര്‍ പാര്‍ട്ട് 2 ശ്വൗരാംഗ പര്‍വ്വത്തിന് കാത്തിരിക്കാം.

സലാറിന്‍റെ റിലീസ് പ്രത്യേക ഉത്തരവ് ഇറക്കി തെലങ്കാന സര്‍ക്കാര്‍; അനുവദിച്ചത് പ്രത്യേക ആവശ്യം.!

ചേട്ടന്‍ നായകനായ ചിത്രത്തെ മറികടന്ന് അനിയന്‍ വില്ലനായി തകര്‍ത്ത ചിത്രം.!

tags
click me!