രുധിരം: പ്രതികാരത്തിന്‍റെ ചോരപ്പാടുകൾ - റിവ്യൂ

By Web Team  |  First Published Dec 13, 2024, 2:06 PM IST

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന രുധിരം ഒരു സർവൈവൽ റിവഞ്ച് ത്രില്ലറാണ്. 


ന്നഡ ചിത്രങ്ങളിലെ സമാനതകളില്ലാത്ത പ്രകടന മികവിലൂടെ വിസ്മയിപ്പിച്ച രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് രുധിരം. പേര് പോലെ തന്നെ ചോരയും പ്രതികാരവും എല്ലാം നിറഞ്ഞ ഒരു സര്‍വൈവല്‍ റിവഞ്ച് ത്രില്ലറാണ് ചിത്രം. 

ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ ജിഷോ ലോണ്‍ ആന്‍റണിയാണ്. 'മഴു മറന്നാലും മരം മറക്കില്ല' എന്ന ടാഗ് ലൈനോടെയാണ് ചിത്രം ആരംഭിക്കുന്നത്. അത് തന്നെ ചിത്രം ഒരു പ്രതികാര കഥയാണ് എന്ന വ്യക്തമായ സൂചന നല്‍കുന്നു. ഒരു അജ്ഞാതന്‍റെ തടവിലാക്കാപ്പെട്ട അപര്‍ണ്ണ അവതരിപ്പിച്ച സ്വാതി പെണ്‍കുട്ടിയുടെയും അവളുടെ നായയുടെയും നിസഹായതയിലാണ് ചിത്രം ആരംഭിക്കുന്നത്. 

Latest Videos

അവിടെ നിന്നും ഇവളെ തടവിലാക്കി പീഡിപ്പിക്കുന്നയാള്‍ ആരാണ്  അയാളും ഒരു ഹൈറേഞ്ചിലെ തോട്ടത്തിലെ ഡിസ്പെന്‍സറിയില്‍ ജോലി ചെയ്യുന്ന നാട്ടുകാര്‍ക്കിടയില്‍ മാന്യനായ ഡോ. മാത്യുവും തമ്മില്‍ എന്താണ് ഇതെല്ലാം വെളിപ്പെടുത്തി തരുന്നുണ്ട് ചിത്രം. തുടര്‍ന്ന് മാത്യു ആരാണ്, മാത്യുവിന്‍റെ ലക്ഷ്യം വയ്ക്കുന്നത്. ആ പെണ്‍കുട്ടിക്കും നായയ്ക്കും ഒരു മോചനം ലഭിക്കുമോ ഉദ്വേഗജനകമായി തന്നെ കഥ മുന്നോട്ട് കൊണ്ടു പോകാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. 

സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ട്രെയിലറും പ്രേക്ഷകന് നല്‍കുന്ന പ്രതീക്ഷയെ ഗംഭീരമായി തന്നെ ചിത്രം പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പറയാം. സൈക്കോളജിക്കൽ സർവൈവൽ റിവഞ്ച് ത്രില്ലറായെത്തുന്ന ചിത്രം മലയാളത്തിൽ പുതുമയുള്ളൊരു ദൃശ്യ അനുഭവം നല്‍കുന്നുണ്ട്. സംവിധായകന്‍റെ കഥയ്ക്ക്  ജോസഫ് കിരൺ ജോർജും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഗ്രിപ്പിംഗായ തിരക്കഥ എന്ന് തന്നെ പറയണം രുധിരത്തിന്‍റെ ആഖ്യാനം. 

undefined

ചിത്രത്തിന്‍റെ അവസാന 20 മിനുട്ടിലെ ആക്ഷന്‍ രംഗങ്ങള്‍ ഗംഭീരമാണ്. കിഷ്കിന്ദ കാണ്ഠത്തില്‍ അടക്കം കണ്ട അപര്‍ണ്ണ ബാലമുരളിലെ തീര്‍ത്തും മാറ്റി നിര്‍ത്തി മറ്റൊരു രൂപത്തിലും ഭാവത്തിലും അപര്‍ണ്ണയെ കാണാം. ആദ്യ പകുതിയിലെ തടവിലാക്കപ്പെട്ട പെണ്‍കുട്ടിയുടെ നിസഹായതയില്‍ നിന്നും ഒരു പെണ്‍പുലിയെപ്പോലെ പൊരുതുന്ന റോളിലേക്കുള്ള ആ മാറ്റം ഗംഭീരമായ തീയറ്റര്‍ അനുഭവമാണ്. 

'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന', 'ടോബി' എന്നീ കന്നഡ ചിത്രങ്ങളിലെ സമാനതകളില്ലാത്ത പ്രകടന മികവിലൂടെ വിസ്മയിപ്പിച്ച രാജ് ബി ഷെട്ടി അവസാനം ടര്‍ബോയില്‍ വില്ലനായും എത്തിയിട്ടുണ്ട്. എന്നാല്‍ ഒരു മലയാള ചിത്രത്തില്‍ ഇപ്പോള്‍ മുഴുനീള വേഷത്തില്‍ എത്തുകയാണ് താരം. തീര്‍ത്തും ഗംഭീരമായ പ്രകടനമാണ് ഡോ. മാത്യു റോസി എന്ന കഥാപാത്രമായി രാജ് ബി ഷെട്ടി പുറത്തെടുക്കുന്നത്.
ആദ്യപകുതയിലേ 'ഗുഡ് ആന്‍റ് ഈവിള്‍' ട്രാന്‍സഫോമേഷന്‍ നടത്തുന്ന സന്ദര്‍ഭങ്ങളില്‍ ശരിക്കും മികച്ച അഭിനയം തന്നെ താരം പുറത്തെടുക്കുന്നുണ്ട്. 

4 മ്യൂസിക്സ് ഒരുക്കി പാശ്ചത്തല സംഗീതം ചിത്രത്തിന്‍റെ മൊത്തം പരിസരത്തെ ഒരു തീയറ്റര്‍ അനുഭവമാക്കി മാറ്റുന്നു. ഹൈറേഞ്ചിന്‍റെയും കാടിന്‍റെയും മഴയുടെയും ഒക്കെ സൗന്ദര്യം ഒപ്പിയെടുത്ത് സൈക്കോളജിക്കൽ സർവൈവൽ റിവഞ്ച് ത്രില്ലര്‍ മൂഡിലേക്ക് സന്നിവേശിപ്പിച്ച ക്യാമറമാന്‍ സജാദ് കാക്കു, എഡിറ്റര്‍ ഭവന്‍ ശ്രീകുമാര്‍ എന്നിവര്‍ ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. 

റൈസിംഗ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി എസ് ലാലനാണ് 'രുധിരം' നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. 

എല്ലാ കാര്യങ്ങളെയും വെളുപ്പ് കറുപ്പ് കളത്തില്‍ കാണാന്‍ സാധിക്കില്ല എന്ന സന്ദേശത്തെയാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. ചോരയുടെ ചുവപ്പാണ് ജീവിതത്തിലെ മൂന്നാമത്തെ നിറം എന്നത് തന്നെയാണ് രുധിരം എന്ന പേരിലൂടെ ചിത്രത്തിന്‍റെ സന്ദേശമാകുന്നത്. ഒരു മികച്ച തീയറ്റര്‍ അനുഭവം തന്നെ ചിത്രം നല്‍കുന്നു. 

ഇത്തവണ തീ അല്ല കാട്ടുതീ ; പുഷ്പയുടെ രണ്ടാം വരവ് - റിവ്യൂ

നല്ല രസികൻ ഫാന്‍റസി ഹൊറർ- കോമഡി ത്രില്ലർ; ഹലോ മമ്മി റിവ്യു

click me!