ഒരു അന്വേഷണത്തിന്‍റെ തുടക്കം: ത്രില്ലടിപ്പിക്കുന്ന പൊലീസ് കഥ - റിവ്യൂ

By Web Team  |  First Published Nov 8, 2024, 3:35 PM IST

പിതാവിന്‍റെ ഡയറിയിലെ കുറിപ്പുകളെ ആസ്പദമാക്കി എം എ നിഷാദ് സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രമാണ് 'ഒരു അന്വേഷണത്തിന്‍റെ തുടക്കം'. ജീവന്‍ തോമസിന്‍റെ കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ചിന്‍റെ കഥയാണ് ചിത്രം പറയുന്നത്.


എം എ നിഷാദ് സംവിധാനം ചെയ്ത പൊലീസ് ക്രൈം ത്രില്ലര്‍ ചിത്രമാണ് 'ഒരു അന്വേഷണത്തിന്‍റെ തുടക്കം'. എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്‍റെ പൊലീസ്  സേവന കാലത്ത് അദ്ദേഹം തന്റെ ഡയറിയിൽ എഴുതിയ ഒരു കേസിന്റെ കുറിപ്പുകൾ വികസിപ്പിച്ചാണ് എം എ നിഷാദ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത് എന്ന് നേരത്തെ പറഞ്ഞിരുന്നു. 

സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകനായ ജീവന്‍ തോമസിന്‍റെ കേസില്‍  പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ കോടതി വിധിക്കുന്ന ഘട്ടത്തിലാണ് സിനിമ ആരംഭിക്കുന്നത്. ഈ കേസ് കേരള പൊലീസിലെ കോട്ടയം ക്രൈബ്രാഞ്ച് ഏറ്റെടുക്കുന്നു. തുടര്‍ന്ന് നടക്കുന്ന അന്വേഷണ വഴികളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. 

Latest Videos

undefined

വളരെ ചടുലമായി മുന്നോട്ട് പോകുന്ന ഒരു ചിത്രമാണ്  'ഒരു അന്വേഷണത്തിന്‍റെ തുടക്കം'. ഈ ചടുലത വളരെ നന്നായി തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ കാത്തുസൂക്ഷിക്കാന്‍ സംവിധായകന് സാധിക്കുന്നുണ്ട്.  ഒരു അന്വേഷത്തിന്‍റെ ഗൗരവത്തിനൊപ്പം തന്നെ അതില്‍ ഫാമിലി ടെച്ചും, സാമൂഹികമായ സന്ദേശവും എല്ലാം സംയോജിപ്പിച്ചാണ് രചിതാവ് കൂടിയായ എംഎ നിഷാദ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 

ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജീവന്‍ തോമസിനെ അവതരിപ്പിക്കുന്നത്. വലിയ തര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ക്രൈം ബ്രാഞ്ച് സംഘത്തിന്‍റെ തലവനായ ജേക്കബായി എംഎ നിഷാദ്  തന്നെ വേഷമിടുന്നു. ഈ വേഷം നന്നായി തന്നെ ചെയ്യാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 

ഒരുകാലത്ത് മലയാളത്തിലെ ആക്ഷന്‍ നായികയായ വാണി വിശ്വനാഥിന്‍റെ വലിയൊരു തിരിച്ചുവരവ് ചിത്രത്തിലുണ്ട്. എക്സ്റ്റന്‍റ് ക്യാമിയോ റോളില്‍ പഴയ ആക്ഷന്‍ നായികയുടെ ഒരു ഗ്ലിംപ്‍സ് തന്നെ പ്രേക്ഷകര്‍ക്ക് ചിത്രത്തിലൊരുക്കിയിട്ടുണ്ട്. വാണി വിശ്വനാഥ്‌, സമുദ്രക്കനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക എന്നിവര്‍ മികച്ച വേഷമാണ് ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. 

അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായ്കുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, ഉമ നായർ, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ജു ശ്രീകണ്ഠൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരെയും അടയാളപ്പെടുത്തുന്ന രീതിയിലാണ് തിരക്കഥ എന്ന് പറയാം. 

മാർക്ക് ഡി മൂസ് ഒരുക്കിയ ചിത്രത്തിന്‍റെ പാശ്ചത്തല സംഗീതം എടുത്തു പറയേണ്ട ഘടകമാണ്. ഒരു ക്രൈം ത്രില്ലറിന് വേണ്ടുന്ന പാശ്ചത്തലത്തിലേക്ക് പ്രേക്ഷകനെ എത്തിക്കാന്‍ ഇത് വലിയ ഘടകമാണ്. എം ജയചന്ദ്രന്‍ ഒരുക്കിയ ഗാനങ്ങള്‍ തീര്‍ത്തും അസ്വദ്യകരമാണ്. അതിലെ 'യാ അള്ള' എന്ന മെലഡിയും, പഞ്ചാബി പാട്ടും, തമിഴ് ഗാനവും തീര്‍ത്തും സിനിമയെ എലിവേറ്റ് ചെയ്യുന്നു. 

ഛായാഗ്രഹണത്തില്‍  വിവേക് മേനോൻ, ചിത്രസംയോജനത്തില്‍ ജോൺകുട്ടി എന്നിവരും ഗംഭീരമായി തന്നെ തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്. മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ് പൊലീസ് കഥകള്‍ അത്തരത്തില്‍ ഒരു പഴയ സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പുതിയ കാലത്തിന്‍റെ ചടുലതയില്‍ ഒരു മികച്ച പൊലീസ് സ്റ്റോറി പറയുകയാണ്  'ഒരു അന്വേഷണത്തിന്‍റെ തുടക്കം' അതിനാല്‍ തന്നെ തീയറ്ററില്‍ ഒരു മികച്ച സിനിമ കാഴ്ച ഈ ചിത്രം നല്‍കുന്നു. 

വേറിട്ട റൂട്ടില്‍ ​​നസ്‍ലെന്‍, ത്രില്ലടിപ്പിച്ച് 'ഐ ആം കാതലന്‍': റിവ്യൂ

"അന്വേഷണത്തിന്‍റെ തുടക്കം" റിയലിസ്റ്റിക്കാണ്: എം. എ നിഷാദ്

click me!