പ്രണയക്കടൽ തീർത്ത് 'പ്രണയ വിലാസം': റിവ്യു

By Web Team  |  First Published Feb 24, 2023, 3:27 PM IST

ക്യാമ്പസും റൊമാൻസും നൊസ്റ്റാൾജിയയും ചേർന്ന ഒരു കുടുംബ ചിത്രം.


പ്രണയം ചിലപ്പോൾ അങ്ങനാണ്, യാത്ര പോലും പറയാതെ ഇറങ്ങി പോകും. മറ്റുചിലപ്പോൾ കാത്തിരിപ്പിന്റെ സുഖമുള്ള നോവ് നമ്മെ അറിയിക്കും. എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്നറിയാത്ത ചില പ്രണയങ്ങൾ. അത്തരത്തിൽ പ്രണയത്തിന്റെ ഒരു യാത്രയാണ് പ്രണയ വിലാസം. പുതിയ- പഴയ കാലത്തെ പ്രണയ നിമിഷങ്ങൾ ഒപ്പിയെടുത്ത സിനിമ. 

ക്യാമ്പസും റൊമാൻസും നൊസ്റ്റാൾജിയയും ചേർന്ന ഒരു കുടുംബ ചിത്രമാണ് പ്രണയ വിലാസം എന്ന് ഒറ്റവാക്കിൽ പറയാം. സൂരജ് (അർജുൻ അശോകൻ), ​ഗോപിക(മമിത ബൈജു), അനുശ്രീ(, മീര(മിയ), സൂരജിന്റെ അച്ഛൻ, വിനോദ്(ഹക്കിം ഷാ) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 

Latest Videos

undefined

ക്യാമ്പസ് പശ്ചാത്തലത്തിൽ ആരംഭിക്കുന്ന സിനിമ, ഒരു പ്രണയക്കടൽ ആയിരിക്കുമെന്ന സൂചനകൾ ആദ്യമെ നൽകുന്നുണ്ട്. മമിതയും അർജുനും തമ്മിലുള്ള കെമിസ്ട്രിയും പ്രണയവും പ്രേക്ഷക മനസ്സിൽ ഇടംനേടിയെന്ന് ഉറപ്പിച്ച് പറയാനാകും. പഴയ- പുതിയകാല പ്രണയവും പ്രണയ നഷ്ടവും വർഷങ്ങൾക്ക് ശേഷം സ്നേഹിച്ചവർ കണ്ടുമുട്ടിയാൽ എങ്ങനെ ആകും തുടങ്ങിയ മനോഹര നിമിഷങ്ങൾ ​ഗംഭീരമായി തന്നെ സംവിധായകൻ നിഖില്‍ മുരളി സ്ക്രീനിൽ എത്തിച്ചിരിക്കുന്നു. 

കോമഡിയുടെ ചെറിയ ലാഞ്ചനയുള്ള ചിത്രം അച്ഛന്റെയും മകന്റെയും പ്രണയം പറഞ്ഞ് മുന്നോട്ട് പോകുന്നിടത്താണ് കഥയുടെ ​ഗതി മാറുന്നത്. ട്വിസ്റ്റുകൾ സമ്മാനിച്ചാണ് ആദ്യ പകുതി അവസാനിക്കുന്നത്. ആദ്യ പകുതിയിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു തലമാണ് രണ്ടാം പകുതി. അനശ്വര - ഹക്കീം ഷാ കൂട്ടുകെട്ടാണ് ഈ ഭാ​ഗത്തെ ഹൈലൈറ്റ്. ഇരുവരും തങ്ങളുടെ ഭാ​ഗങ്ങൾ മനോഹരമായി തന്നെ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. അനശ്വരയുടെ പ്രകടനം പ്രത്യേകം കയ്യടി അർഹിക്കുന്നുണ്ട്. 

ഒരു വ്യക്തിക്ക് തന്റെ ആദ്യ പ്രണയം ഒരിക്കലും മറക്കാനാകില്ലെന്ന് പറഞ്ഞ് വയ്ക്കുന്നുണ്ട് ഈ പ്രണയ വിലാസം. വീടിന്റെ അകത്തളത്തില്‍, ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന സ്ത്രീക്ക് ഒരു മനസ്സുണ്ടെന്നും അത് മനസ്സിലാക്കാന്‍ പലപ്പോഴും ആരും ശ്രമിക്കാറില്ലെന്ന ആശയവും ചിത്രം മുന്നോട്ട് വയ്ക്കുന്നു. 

ഷാൻ റഹ്മാന്റെ സം​ഗീതവും ബിജിഎമ്മും ആണ് പ്രണയ വിലാസത്തിന്റെ ഹൈലൈറ്റ്. ആ ഒരു എക്സ്പീരിയൻസ് തിയറ്ററിൽ തന്നെ അനുഭവിച്ചറിയേണ്ടതാണ്. ക്ലൈമാക്സിലെ ഷാൻ റഹ്മാൻ മാജിക്കും അഭിനേതാക്കളുടെ പ്രകടനവും പ്രേക്ഷകരുടെ കണ്ണിനെ ഈറനണിയിക്കുന്നുണ്ട്. മനോഹരമായ ദൃശ്യങ്ങൾ സമ്മാനിച്ച ഛായാഗ്രഹകൻ ഷിനോസും കയ്യടി അർഹിക്കുന്നു. മുൻനിര അഭിനേതാക്കൾ മുതൽ ചെറു വേഷങ്ങൾ ചെയ്തവർ വരെ അവരുടേതായി ഭാ​ഗങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.  

സംവിധായകൻ അർജുൻ സർജ, നായകൻ മോഹൻലാൽ; സ്വപ്ന സിനിമയെ കുറിച്ച് നടൻ

ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. സിബി ചവറ, രഞ്ജിത്ത്നായർ എന്നിവരാണ് നിർമാണം. ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷബീര്‍ ആണ്. ചിത്രസംയോജനം ബിനു നെപ്പോളളിയൻ ആണ്. കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്സ് സേവ്യര്‍. പിആര്‍ഒഎ എസ് ദിനേശ്. സജിത്ത് പുരുഷൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആകാശ് ജോസഫ് വര്‍ഗീസാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ഗിരിഷ് എ ഡി ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയാകുന്നു.(ടിക്കറ്റുകൾക്ക്...https://in.bookmyshow.com/movies/pranaya-vilasam/ET00351887)

click me!