കബ്സ: കന്നഡയില്‍ നിന്നും വീണ്ടും താര പൂരം - റിവ്യൂ

By Web Team  |  First Published Mar 17, 2023, 1:11 PM IST

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വ്യോമ സേന പൈലറ്റായി പരിശീലനം ലഭിച്ച ഒരു യുവാവ് ഇന്ത്യയിലെ ഏറ്റവും വലിയ അധോലോക നായകനനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്. 


ന്നഡ ചലച്ചിത്ര മേഖലയില്‍ നിന്നും കെജിഎഫിനും, കാന്താരയ്ക്കും ശേഷം എത്തുന്ന വലിയൊരു ചിത്രമാണ് കബ്‌സ. ഈ ആക്ഷന്‍ ത്രില്ലറില്‍ ഉപേന്ദ്ര, കിച്ച സുദീപ്, ശിവ രാജ്കുമാര്‍ തുടങ്ങിയ വലിയ താരനിര തന്നെ അണി നിരക്കുന്നുണ്ട്. വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം  നാലോളം ഭാഷകളിലാണ് ഒന്നിച്ച് റിലീസ് ചെയ്യുന്നത്. സ്വാതന്ത്ര്യാനന്തര  ഇന്ത്യയില്‍ വ്യോമ സേന പൈലറ്റായി പരിശീലനം ലഭിച്ച ഒരു യുവാവ് ഇന്ത്യയിലെ ഏറ്റവും വലിയ അധോലോക നായകനനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്. 

ആര്‍. ചന്ദ്രുവാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രേയ സരണ്‍ ചിത്രത്തിലെ നായികയാകുമ്പോള്‍ മുരളി ശര്‍മ്മ അടക്കം വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.  അര്‍ക്കേശ്വരന്‍ എന്ന യുവാവ് ബ്രിട്ടീഷുകാരോട് പൊരുതി വീരമൃത്യുവരിച്ച ഒരു സ്വതന്ത്ര്യ സമര സേനാനിയുടെ മകനാണ്. ചര്‍ക്കയില്‍ നൂലുനൂറ്റ് ദേശീയ പതാകയുണ്ടാക്കി വിറ്റാണ് അയാളെയും സഹോദരനെയും അമ്മ വളര്‍ത്തുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ അയാളെ ആയുധത്തിന്‍റെ വഴിയിലേക്ക് എത്തിക്കുന്നു. അവിടെ നിന്നും ഒരു അധോലോക നായകനായി മാറുന്നതും. എതിരായി ഭര്‍ഗവ ബക്ഷി (കിച്ച സുദീപ്) എത്തുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

Latest Videos

undefined

കബ്സ 2 എന്ന രണ്ടാം ഭാഗത്തിലേക്ക് കൃത്യമായ ഹുക്ക് ഇട്ടാണ് ചിത്രം അവസാനിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഒരു പെര്‍ഫക്ട് എന്‍റിംഗ് അല്ല ചിത്രത്തിന് എന്ന് പറയാം. ഗ്യാങ്സ്റ്റർ ത്രില്ലറുകളുടെ ആസ്വദകനാണെങ്കില്‍ കബ്സ തീർച്ചയായും ഒരു പ്രേക്ഷകന് ആസ്വദിക്കാന്‍ സാധിക്കും. കെ‌ജി‌എഫ് ഒരു മികച്ച ചിത്രമായി അനുഭവപ്പെട്ടവര്‍ക്കും കബ്സ ബിഗ് സ്ക്രീനില്‍ ഒരു വലിയ കാഴ്ച തന്നെ ഒരുക്കുന്നുണ്ട്.

ഒരു ആക്ഷൻ ത്രില്ലറിന് ആവശ്യമായ എല്ലാ സെറ്റ് പീസുകളും സമം ചേര്‍ത്താണ് ആര്‍ ചന്ദു കബ്സ ഒരുക്കിയിരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയില്‍ അതിവേഗത്തില്‍ തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട്. ചടുലമേറിയ പാശ്ചത്തല സംഗീതം ഒരുക്കി കെജിഎഫിന്‍റെ സംഗീത സംവിധായകന്‍ രവി ബസ്രൂർ ഇതിലും തന്‍റെ റോള്‍ കഥയ്ക്ക് അനുയോജ്യമായി ഭദ്രമാക്കുന്നുണ്ട്. 

ഉപേന്ദ്രയാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. അര്‍ക്കേശ്വരന്‍ എന്ന മാഫിയ തലവനെ ഇദ്ദേഹം ആരാധകര്‍ക്കായി ഭംഗിയാക്കിയിട്ടുണ്ട്. പതിവുപോലെ തന്‍റെ കയ്യില്‍ ലഭിച്ച വേഷം കിച്ച സുദീപ് മനോഹരമാക്കിയിട്ടുണ്ട്. കിച്ച സുദീപ് അവതരിപ്പിക്കുന്ന രീതിയിലാണ് 20 നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ നടക്കുന്ന ചിത്രത്തിലെ പ്രധാന ഭാഗങ്ങള്‍ കാഴ്ചക്കാര്‍ക്ക് മുന്നില്‍ എത്തുന്നത് തന്നെ. ശ്രേയയുടെ മധുമിത എന്ന നായിക വേഷം, വളരെക്കാലത്തിന് ശേഷം അവരെ വീണ്ടും നായിക വേഷത്തില്‍ തിളങ്ങുന്നത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കാഴ്ചയാണ്. 

അടുത്ത കാലത്തായി ഇന്ത്യയില്‍ വ്യത്യസ്ത കഥ പറച്ചിലുകളിലൂടെ പ്രേക്ഷകരെ സൃഷ്ടിക്കുന്ന കന്നഡ സിനിമ രംഗത്ത് നിന്നും വരുന്ന അടുത്ത വലിയ ചിത്രം എന്ന നിലയില്‍ കബ്സയും പ്രേക്ഷകര്‍ക്ക് ഒരു കാഴ്ച വിരുന്നാണ്. പുതുമകള്‍ക്ക് അപ്പുറം ഒരു ആക്ഷന്‍ ത്രില്ലര്‍ കാണാന്‍ ആഗ്രഹിക്കുന്നെങ്കില്‍ കബ്സ ഒരു ഓപ്ഷനാണ്. 

'കെജിഎഫി'നെ മറികടക്കുമോ 'കബ്‍സ'? കന്നഡയില്‍ നിന്ന് അടുത്ത ദൃശ്യവിസ്‍മയം: ട്രെയ്‍ലര്‍

'റോക്കി ഭായ്'ക്ക് ശേഷം മറ്റൊരു ഭായ് എത്തുന്നു; 'കബ്‌സ'യിലെ തകർപ്പൻ ​ഗാനമെത്തി

click me!