സീൻ ബേക്കറുടെ പുതിയ ചിത്രം അനോറ, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓർ പുരസ്കാരം നേടിയിട്ടുണ്ട്.
സംവിധായന്‍ സീൻ ബേക്കറിന്‍റെ ഇഷ്ടപ്പെട്ട കഥ പറച്ചില്‍ മേഖലയാണ് ലൈംഗിക തൊഴിലാളികളെക്കുറിച്ചുള്ളത്. പലപ്പോഴും ഇദ്ദേഹത്തിന്‍റെ അഭിമുഖങ്ങളില്‍ ഇദ്ദേഹം എന്തുകൊണ്ട് ഇത്തരം ഒരു രീതി തിരഞ്ഞെടുക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ട്, താന്‍ പറയുന്നത് ഒരു യൂണിവേഴ്സല്‍ കഥയാണ്, ഈ തൊഴില്‍ മേഖലയ്ക്ക് ചുറ്റുമുള്ള ചില തെറ്റിദ്ധാരണകള്‍ കുറയ്ക്കാൻ അവ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു ആ മറുപടി.
സീൻ ബേക്കറിന്‍റെ പുതിയ ചിത്രമാണ് അനോറ, ഐഎഫ്എഫ്കെ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റില്‍ പാം ഡി ഓർ പുരസ്കാരവും ഈ ചിത്രം നേടിയിട്ടുണ്ട്. ഐഎഫ്എഫ്കെയിലും മികച്ച പ്രതികരണമാണ് ചിത്രം ഉണ്ടാക്കിയത്.
undefined
ബ്രൂക്ലിനിൽ നിന്നുള്ള ലൈംഗിക തൊഴിലാളിയായ അനോറ എന്ന "അനി" മിഖീവ. ഒരു റഷ്യൻ പ്രഭുവിന്‍റെ മകനായ വന്യ സഖറോവിനെ ഒരു ഡാന്‍സ് ബാറില്‍ വച്ച് കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം ഒറ്റരാത്രിയില്‍ മാറി മറിയുന്നു.അനി അവനെ ഒരു സ്വകാര്യ മുറിയിലേക്ക് കൊണ്ടുപോകുന്നു, അവിടെ അവർ ഒരു ലാപ് ഡാൻസിനിടെ അവര്‍ക്കിടയില്‍ ഒരു ബന്ധം ഉടലെടുക്കുന്നു.
അവര്‍ പരസ്പരം കാണാൻ തുടങ്ങുന്നു, സെക്സിന് വേണ്ടി അവളെ അവന്‍ തന്‍റെ ബംഗ്ലാവിലേക്ക് ക്ഷണിക്കുന്നു. അയാൾ അവൾക്ക് പണം നൽകി. അവരുടെ ബന്ധം വർദ്ധിക്കുന്നതോടെ അനിയെ വന്യ ഒരാഴ്‌ച ഒന്നിച്ച് ചിലവഴിക്കാന്‍ ക്ഷണിക്കുന്നു. അവള്‍ക്ക് 15,000 ഡോളര്‍ വാഗ്ദാനം ചെയ്യുന്നു. അതില്‍ ലാസ് വേഗസ് യാത്രയും അപ്രതീക്ഷിത വിവാഹവും എല്ലാം ഉള്‍പ്പെടുന്നു. എന്നാല്‍ വന്യയുടെ മാതാപിതാക്കൾ റഷ്യയിൽ നിന്ന് വിവാഹത്തെക്കുറിച്ച് അറിയുകയും അവന്‍റെ യുഎസിലെ രക്ഷാധികാരിയായ ടോറോസിനെയും രണ്ട് ഗുണ്ടകളെയും അത് തടയാന്‍ അയക്കുകയും ചെയ്യുന്നു. തുടര്‍ന്നാണ് കഥ വികസിക്കുന്നത്.
ഷോൺ ബേക്കറിന്‍റെ അനോറ സംവിധായകന്‍ എന്ന എന്ന നിലയിലുള്ള ഒരു സുപ്രധാന ചുവടുവെപ്പായി തന്നെ അടയാളപ്പെടുത്തും, തന്‍റെ ചിത്രങ്ങളുടെ ട്രേഡ് മാര്‍ക്കായ ആധികാരികത നിലനിർത്തിക്കൊണ്ട് കൂടുതൽ വാണിജ്യപരവുമായി സിനിമയെ സമീപിക്കുകയാണ് സംവിധായകന്‍. ബേക്കറിന്‍റെ ഫിലിം മേക്കിംഗ് രീതിയിലെ ഈ മാറ്റം ഓരോ ഫ്രെയിമിലും വ്യക്തവുമാണ്.
ഒരു ഹൈ റൊമാന്‍റിക് ഡ്രാമയുടെ ആകർഷണീയതയെ അടിസ്ഥാനപരവും വ്യക്തിഗതവുമായ ഛായയില്‍ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്, ആഡംബരത്തിന്‍റെ കാഴ്ചകള്‍ ഉണ്ടെങ്കിലും അതില്‍ പലതും കഥാപാത്രത്തിന്‍റെ പ്രത്യേകതയും അതുണ്ടാക്കുന്ന വൈരുദ്ധ്യവും കാണിക്കുന്ന തരത്തിലാണ് എന്നാണ് തോന്നിയത്.
അനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസണിന്‍റെ പ്രകടനമാണ് ചിത്രത്തിന്‍റെ കാതൽ. ആ റോളിന് നല്‍കേണ്ട ആഴവും സങ്കീർണ്ണതയും അവര്‍ ഗംഭീരമായി അവതരിപ്പിക്കുന്നുണ്ട്, അനിയുടെ യാത്രയെ ആകർഷകവും വൈകാരികമായും പ്രേക്ഷകനുമായി കണക്ട് ചെയ്യിക്കുന്നുണ്ട്. ഈ വര്‍ഷത്തെ മികച്ച പ്രകടനങ്ങളിലൊന്നാണ് മൈക്കി മാഡിസണിന്‍റെ എന്ന് ഉറപ്പിച്ച് പറയാം.
ബേക്കറുടെ രചന പരിചിതമായ ഒരു കഥയാണ് പറയുന്നത്. പക്ഷേ പ്രേക്ഷകരെ സിനിമയില്‍ പിടിച്ചിരുത്തുന്ന പുതുമ നിലനിർത്തുന്നുണ്ട് അത്. കഥ നമ്മൾ മുമ്പ് കണ്ട ആഖ്യാനങ്ങളെ പ്രതിധ്വനിപ്പിക്കുമ്പോൾ, അത് ശ്രദ്ധയോടെ, നർമ്മം, പിരിമുറുക്കം, വൈകാരിക സൂക്ഷ്മത എന്നിവയിലൂടെ മികച്ച അനുഭവമായി മാറ്റുന്നു. സമൂഹത്തിന്‍റെ അരികുപറ്റി ജീവിക്കുന്നവരുടെ ശബ്ദം പ്രതിഫലിക്കുന്ന സംഭാഷണ രീതി ഇതിലും ബേക്കര്‍ പിന്തുടരുന്നുണ്ട്.
ർഅനോരയെ വേറിട്ട് നിർത്തുന്നത് അതിന്‍റെ ഉള്ളടക്കത്തിലെ ആധികാരികത നല്‍കുന്ന അനുഭവമാണ്. സീനുകളുടെ ക്രമീകരണം മുതല്‍ കഥാപാത്രങ്ങളുടെ ഇടപെടലുകൾ വരെയുള്ള വിശദാംശങ്ങളിലേക്കുള്ള ബേക്കറുടെ ശ്രദ്ധ സിനിമയ്ക്ക് വിശ്വസനീയവും ജീവനുള്ളതുമായ ഒരു ഒഴുക്ക് നല്‍കുന്നുണ്ട്. ബ്രൂക്ലിനിലെ അനിയുടെ ജീവിതവും വന്യയുടെ സമ്പന്നമായ ലോകവും തമ്മിലുള്ള വൈരുദ്ധ്യം, ചിത്രത്തിലെ കേന്ദ്ര വിഷയത്തിലേക്ക് നയിക്കുന്ന സാംസ്കാരികവും വ്യക്തിപരവുമായ വിഭജനം, അതിന്‍റെ മാനുഷിക വശം നഷ്ടപ്പെടാതെ പ്രേക്ഷകരില്‍ എത്തിക്കാന്‍ ചിത്രം
സംവിധായകൻ, എഴുത്തുകാരൻ, എഡിറ്റർ എന്നീ നിലകളിൽ ഈ ചിത്രത്തില്‍ നില്‍ക്കുന്ന ബേക്കറുടെ ഫിലിമോഗ്രാഫിയുടെ ശക്തമായ കൂട്ടിച്ചേർക്കലാണ് അനോറ. മാഡിസണിന്‍റെ ശക്തമായ പ്രകടനം സിനിമയെ ഉയർത്തുന്നു, ക്രെഡിറ്റ് റോളിനു ശേഷവും അത് പ്രേക്ഷകന്‍റെ മനസ്സിൽ തങ്ങിനിൽക്കുന്നു ഒരു ചിത്രമായി അനോറ മാറുന്നു. ബേക്കറിന്‍റെ ആരാധകരെ സംബന്ധിച്ച് അനോറ ആവേശകരമായ അദ്ദേഹത്തിന്‍റെ ചലച്ചിത്ര കരിയറിന്‍റെ അടുത്ത ഘട്ടത്തിന് തുടക്കമിടുന്നു.അടയാളപ്പെടുത്തുന്നു. സീൻ ബേക്കറിന്‍റെ ചിത്രം ആദ്യം കാണുന്നവരെ സംബന്ധിച്ചിടത്തോളം, ഇത് അദ്ദേഹത്തിന്‍റെ തനതായ ചലച്ചിത്രനിർമ്മാണ ശൈലിയുടെ ആകർഷകമായ ആമുഖമാണ് അനോറ.
വെളിച്ചത്തെ അന്വേഷിക്കുന്ന ജീവിതങ്ങള്‍: 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' റിവ്യൂ
ഐഎഫ്എഫ്കെ 2024 ലെ പ്രധാന സിനിമകളുടെ റിവ്യൂകള്‍ കാണാം