വിന്‍റര്‍ ഫെല്ലിലെ മഹായുദ്ധം; ഗെയിം ഓഫ് ത്രോണ്‍സ് സീസണ്‍ 8ലെ മൂന്നാം എപ്പിസോഡ് റിവ്യൂ

By Web Team  |  First Published Apr 29, 2019, 11:15 AM IST

ഗെയിം ഓഫ് ത്രോണ്‍ പരമ്പരയിലെ ഏറ്റവും മികച്ച എപ്പിസോഡാണ് വാര്‍ ഓഫ് വിന്‍റര്‍ഫെല്‍ എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും കാഴ്ചയുടെ കാര്യത്തില്‍ ഏറ്റവും സമ്പന്നമാണ് ഈ എപ്പിസോഡ്.


ഗെയിം ഓഫ് ത്രോണ്‍സ് സീസണ്‍ 8ലെ മൂന്നാം എപ്പിസോഡ് വെള്ളിയാഴ്ച രാവിലെ 6.30ന് ആണ് ഇന്ത്യയില്‍ സ്ട്രീം ചെയ്തത്. ഇതിഹാസ സമാനമായ ഒരു യുദ്ധം നിറഞ്ഞ് നില്‍ക്കുന്ന എപ്പിസോഡ് ജിഒടി ആരാധകര്‍ ഏറ്റവും കാത്തിരുന്ന മുഹൂര്‍ത്തങ്ങളുമായാണ് അവസാനിക്കുന്നത്. ലോംഗ് നൈറ്റിനായി ബ്രായന്‍റെ മരണം ലക്ഷ്യമാക്കി വിന്‍റര്‍ഫെല്‍ എത്തുന്ന നൈറ്റ് കിംഗും, വൈറ്റ് വാക്കേര്‍സും, ഡെഡ് ആര്‍മിയും അവിടെ കൂടിചേര്‍ന്നിരിക്കുന്ന നോര്‍ത്ത് സൈന്യവും, ഡനേറിയസിന്‍റെ സൈന്യവുമായി നേരിട്ട് ഏറ്റുമുട്ടുന്ന രംഗങ്ങളാണ് ഈ എപ്പിസോഡില്‍.

Latest Videos

undefined

യുദ്ധത്തിലെ മരണങ്ങളും, സംഘടനങ്ങളും ചേര്‍ന്ന് ഭീകരമായ ഒരു കാഴ്ചയാണ് വിന്‍റര്‍ഫാളിലെ യുദ്ധം കാഴ്ചക്കാരന് സമ്മാനിക്കുന്നത്. 82 മിനുട്ടാണ് എപ്പിസോഡിന്‍റെ ദൈര്‍ഘ്യം. 6 എപ്പിസോഡുകള്‍ ഉള്ള ഫിനാലെ സീസണിലെ ഏറ്റവും നീളം കൂടിയ എപ്പിസോഡും ഇത് തന്നെ. ടെലിവിഷന്‍ പരമ്പരകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധരംഗമാണ് ഈ എപ്പിസോഡിലൂടെ ഒരുക്കിയിരിക്കുന്നത്.  മിഖായേല്‍ സ്പോച്ചിനിക്ക് സംവിധാനം ചെയ്തിരിക്കുന്ന എപ്പിസോഡിന്‍റെ രചന ഷോ ക്രിയേറ്റര്‍മാരായ ഡേവിഡ് ബെനിയോഫും, ഡാന്‍ വിസും തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

റെഡ് വിച്ച് എന്ന് അറിയപ്പെടുന്ന മെലിസാന്‍ട്രേയുടെ തിരിച്ചുവരവാണ് എപ്പിസോഡിന്‍റെ തുടക്കം തന്നെ. സൈന്യത്തിന്‍റെ വാളുകള്‍ തീപിടിപ്പിച്ച് കൊടുക്കുന്നു. ആര്യയുമായി നടത്തുന്ന ഒരു നോട്ടത്തിന്‍റെ കൈമാറ്റം ശരിക്കും അവസാനത്തേക്കുള്ള വെടിമരുന്നാണ് എന്ന് ആ സമയത്ത് പ്രേക്ഷകന് പിടികിട്ടണം എന്നില്ല. അതേ സമയം ആദ്യ ട്രൂപ്പ് ഡെഡ് ആര്‍മിക്കെതിരെ നീങ്ങുന്ന രംഗം ജിഒടി സീസണുകളിലെ അതിമനോഹരമായ ഒരു രംഗമാണ് എന്ന് പറയേണ്ടി വരും.  അത് ദൂരെനിന്ന് ഡാനേറിയസും, ജോണ്‍ സ്നോയും കാണുന്ന രംഗമാണ് മനോഹരം.


പിന്നീട് എന്താണ് സംഭവിച്ചത് എന്ന് പോലും മനസിലായാതെ ആ സൈന്യം അവസാനിക്കുന്നു. സാന്‍സ സ്ത്രീകളും കുട്ടികളും ഇരിക്കുന്ന നിലവറയിലേക്ക് മടങ്ങാന്‍ ആര്യ നിര്‍ബന്ധിക്കുന്നു അവര്‍ മടങ്ങുന്നു. ഡ്രാഗണുകളെ നയിച്ച് ജോണും, ഡനേറിയസും നീങ്ങുന്നു. അവരുടെ തീമഴയ്ക്കും അപ്പുറം ജനങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ഡെഡ് ആര്‍മി. പിന്നീട് മഞ്ഞ് കാറ്റും അടിക്കുന്ന. ഡ്രാഗണുകള്‍ക്ക് തീതുപ്പുവാന്‍ ഈ സാഹചര്യം അസാധ്യമാക്കുന്നു. ഡെഡ് ആര്‍മി ആക്രമണവും നടക്കുന്നു വന്‍ ആള്‍ നഷ്ടം സംഭവിച്ച നോര്‍ത്ത് ആര്‍മി പിന്‍വാങ്ങുന്നു. ഗേറ്റിന് മുന്നിലായി കിടങ്ങില്‍ തീവയ്ക്കാനുള്ള ശ്രമം മഞ്ഞുകാറ്റിനാല്‍ അസാധ്യമാകുന്നു. ഇതേ സമയം മെലിസാന്‍ട്രേയുടെ മന്ത്രവാദത്തിലൂടെ തീപടര്‍ത്തുന്നു.

ഇതേ സമയം ഗെയിം ഓഫ് ത്രോണ്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഐസ് ഡ്രാഗണ്‍, ഫയര്‍ ഡ്രാഗണ്‍ സംഘടനം ഗംഭീരമായി തന്നെ പ്രേക്ഷകന് മുന്നില്‍ എത്തുന്നുണ്ട്. ജോണ്‍ സ്നോയുടെ അടുത്ത സുഹൃത്തും നൈറ്റ് വാച്ച് മേധാവിയുമായ ഡോളോറസ് എഡ് മരണപ്പെടുന്നുണ്ട് ഇതിനിടെ. സാമിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇത്.

അതേ സമയം വിന്‍റര്‍ഫാള്‍ നിലവറയില്‍ ടൈറിയനും, സാന്‍സയും ചില വാക്കുകളുടെ കൈമാറ്റം നടക്കുന്നുണ്ട്. അതില്‍ ഭാവിയില്‍ എന്ത് സംഭവിക്കും എന്നത് സംഭവിച്ചും സൂചനകളുണ്ട്. അതേ സമയം കിടങ്ങ് കടന്നും ഡെഡ് ആര്‍മി വിന്‍റര്‍ഫാളിലെ മതിലുകള്‍ ഭേദിക്കുന്നു. ജെമി, ആര്യ, ഹോണ്ട് ഇങ്ങനെ എല്ലാവരും കൈ മെയ് മറന്ന് പോരാടുന്നു. സാം പോലും പോരാളിയാകുന്ന കാഴ്ച കാണാം. ലയാന മോര്‍മൊണ്ട് അതികായനായ ഒരു ബീസ്റ്റിനെ കൊലപ്പെടുത്തി രക്തസാക്ഷിയാകുന്നു. ജിഒടിയിലെ എല്ലാവര്‍ക്കും ഇഷ്ടമുള്ള തന്‍റേടിയായ കൊച്ചു സ്ത്രീയായിരുന്നു ഇവര്‍.

ആര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബെറിക് ഡോണ്ട്രിയന്‍ മരണപ്പെടുന്നു. ആര്യയും ഹോണ്ടും ഒരു മുറിയില്‍ എത്തുന്നു അവിടെ റെഡ് ബിച്ച് ഉണ്ടായിരുന്നു. പിന്നീട് അവര്‍ നല്‍കുന്ന ഉപദേശമാണ് എപ്പിസോഡിലെ ഏറ്റവും നിര്‍ണ്ണായകമായ കാര്യം. ഇന്ന് മരണത്തിന് കീഴടങ്ങുന്നുണ്ട്, ഇല്ലെന്നായിരുന്നു ആര്യയുടെ ഉത്തരം. 

അതേ സമയം ഡ്രാഗണുകളുടെ ആകാശപോരാട്ടത്തില്‍ താഴെ വീണ നൈറ്റ് കിംഗിനെ തീയില്‍ ചുടാന്‍ ശ്രമിക്കുന്ന ഡാനേറിയസിന്‍റെ ശ്രമം പാഴാകുന്നു. നൈറ്റ് കിംഗിന് പിന്നിലെ എത്തി ജോണ്‍ സ്നോയും ആക്രമണത്തിന് ഒരുങ്ങുന്നുവെങ്കിലും മരിച്ചവരെ വീണ്ടും സൈന്യമാക്കി നൈറ്റ് കിംഗ് അത് അവസാനിക്കുന്നു. ഡാനിയുടെ ഡ്രാഗണ്‍ പോലും ഡെഡ് ആര്‍മിയുടെ ഭീഷണി നേരിടുന്നു. 

ഇതോടെ ബ്രയാനെ തേടി നൈറ്റ് കിംഗും സംഘവും വിന്‍റര്‍ഫാളില്‍ എത്തുന്നു. തിയോണ്‍ തന്‍റ എല്ലാ കഴിവും എടുത്ത് ബ്രയാനെ സംരക്ഷിക്കുന്നുവെങ്കിലും നൈറ്റ് കിംഗിനാല്‍ കൊല്ലപ്പെടുന്നു. ഒടുവില്‍ ബ്രായന്‍റ് അടുത്ത് എത്തുകയാണ് നൈറ്റ് കിംഗ്. ഇതേ സമയം ഐസ് ഡ്രാഗണിന്‍റെ മുന്നില്‍ പെട്ടിരിക്കുകയാണ് ജോണ്‍ സ്നോ, അപ്പുറം ഡെഡ് ആര്‍മിയില്‍ നിന്നും ഡാനിയെ രക്ഷിക്കാന്‍ ജോറാഹ് മോര്‍മൊണ്ട് കിണഞ്ഞു ശ്രമിക്കുന്നു.

 

പിന്നെയാണ് കാത്തിരുന്ന നിമിഷം, ബ്രയാനെ കൊലപ്പെടുത്താന്‍ ആയുധം എടുക്കുമ്പോള്‍ നൈറ്റ് കിംഗിനെ പിന്നില്‍ നിന്നും പറന്നെത്തി ആര്യ വലേറിയന്‍ സ്റ്റീലിനാല്‍ തീര്‍ത്ത കഠാരകൊണ്ട് ആക്രമിക്കുന്നു. എന്നാല്‍ നൈറ്റ് കിംഗ് ആര്യയെ പിടിക്കുന്നു. ഇതോടെ കഠാര താഴെയ്ക്ക് ഇട്ട്. മറ്റെ കൈയ്യില്‍ പിടിച്ച് നൈറ്റ് കിംഗിനെ ആര്യ കൊലപ്പെടുത്തുന്നു. ഇതോടെ വൈറ്റ് വാക്കേര്‍സും, മരണ സൈന്യവും അപ്രത്യക്ഷമാകുന്നു. അതേ ആര്യയാണ് ഈ യുദ്ധം അവസാനിപ്പിക്കുന്നത്. എട്ട് സീസണുകള്‍ വളര്‍ത്തിയെടുത്ത വലിയ വില്ലന്‍ തീര്‍ന്നിരിക്കുന്നു.!

ഗെയിം ഓഫ് ത്രോണ്‍ പരമ്പരയിലെ ഏറ്റവും മികച്ച എപ്പിസോഡാണ് വാര്‍ ഓഫ് വിന്‍റര്‍ഫാള്‍ എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും കാഴ്ചയുടെ കാര്യത്തില്‍ ഏറ്റവും സമ്പന്നമാണ് ഈ എപ്പിസോഡ്. പക്ഷെ സമയ ദൈര്‍ഘ്യം ഇത്തിരി മടുപ്പിക്കുന്നോ എന്ന സംശയം ഇല്ലാതില്ല.
 

click me!