Latest Videos

ഒരു പക്കാ റിവഞ്ച് ക്രൈം ത്രില്ലർ; 'ഡിഎൻഎ' റിവ്യു

By Web TeamFirst Published Jun 14, 2024, 3:13 PM IST
Highlights

ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രം. 

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ടി.എസ്. സുരേഷ് ബാബു ചിത്രം. ഇതായിരുന്നു 'ഡിഎൻഎ'യിലേക്ക് പ്രേക്ഷകരെ ആകർ‌ഷിച്ച ഘടകം. ഒടുവിൽ ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷക പ്രതീക്ഷ വെറുതെ ആയില്ലെന്ന് തെളിയിക്കുക ആയിരുന്നു. 

ഒരു കൊച്ചു റിവഞ്ച് ക്രൈം ത്രില്ലർ ചിത്രം. ഡിഎൻഎ എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ​ഗായത്രി, ഹെന്ന അലക്സാണ്ടർ, ലക്ഷ്മി നാരായണൻ, റേച്ചൽ പൊന്നൂസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ക്രൈം ത്രില്ലറാകുമെന്ന് ധ്വനിപ്പിക്കുന്ന തരത്തിൽ ആയിരുന്നു സിനിമയുടെ തുടക്കം. ഒരു ക്രൈമിലൂടെ തുടങ്ങുന്ന ചിത്രം മറ്റൊരു ക്രൈമിലൂടെ ആണ് അവസാനിക്കുന്നതും. തന്റെ ജോലി കൃത്യമായി ചെയ്ത പൊലീസുകാരിയും കുടുംബവും നേരിട്ട പ്രതിസന്ധികളും ശേഷം നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഡിഎൻഎ പറഞ്ഞത്. 

അഷ്‌കർ സൗദാന്‍ ആണ് ലക്ഷ്മി നാരായണൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച പ്രകടനം തന്നെ താരത്തിന് സിനിമയിൽ കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലക്ഷ്മി റായ് മലയാളത്തിലേക്ക് തിരിച്ചെത്തിയത് വെറുതെ ആയില്ലെന്ന് ഉറപ്പിക്കുന്നതായിരുന്നു അവരുടെ പ്രകടനം. സിറ്റി പൊലീസ് കമ്മീഷണറായ റേച്ചൽ പൊന്നൂസ് എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി ചിത്രത്തിൽ അവതരിപ്പിച്ചത്. ചെറിയൊരു രംഗത്തില്‍ മാത്രമെ വന്ന് പോകുന്നുള്ളൂവെങ്കിലും ബാബു ആന്‍റണിയുടെ കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ആയിട്ടുണ്ട്. 

റിയാസ് ഖാന്‍, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയവരും തങ്ങളുടെ ഭാ​ഗങ്ങൾ ​ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ദൃശ്യങ്ങൾ ഒപ്പിയെടുത്ത ഛായാഗ്രാഹകൻ രവിചന്ദ്രനും കയ്യടി അർഹിക്കുന്നുണ്ട്. 

അവസാന ഓവറില്‍ 'ബൗള്‍ഡ്' ആകുന്ന ശ്രീതു; ഈ പുറത്താവല്‍ എന്തുകൊണ്ട്? കാരണങ്ങള്‍

എഡിറ്റർ: ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്സ്: എം.ആർ.രാജാകൃഷ്ണൻ , പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, സംഘട്ടനം: സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജൻ വേളി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് നന്ദിലത്തില്‍, അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്സ്: രാജേഷ്‌ പി എം, വിഎഫ്എക്സ്: മഹേഷ്‌ കേശവ് (മൂവി ലാന്‍ഡ്‌), സ്റ്റിൽസ്: ശാലു പേയാട്, പിആര്‍ഒ: വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈൻ: അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ്‌ സുന്ദരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം.

tags
click me!