ഫുൾ ഓൺ പവറിൽ പ്രഭുദേവ, ആക്ഷന്‍- കോമഡിയില്‍ ത്രസിപ്പിച്ച് 'പേട്ട റാപ്പ്'; റിവ്യു

By Web Team  |  First Published Sep 27, 2024, 5:34 PM IST

ഡി.ഇമ്മൻ ഒരുക്കിയ സംഗീതമാണ് പേട്ട റാപ്പിൻ്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. 


പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ തമിഴ് ചലച്ചിത്രമാണ് പേട്ട റാപ്പ്. മലയാളിയായ എസ് ജെ സീനു സംവിധാനം ചെയ്യുന്ന ചിത്രം എന്നത് ആയിരുന്നു അതിന് കാരണം. പിന്നാലെ എത്തിയ പ്രമോഷൻ മെറ്റീരിയലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കാത്തിരിപ്പുകൾക്ക് ഒടുവിൽ പേട്ട റാപ്പ് ഇന്ന് തിയറ്ററിൽ എത്തിയപ്പോൾ ആവേശം വാനോളം ആയിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. 

ആക്ഷൻ കോമഡി-മ്യൂസിക്കൽ ചിത്രം പേട്ട റാപ്പിനെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ബാല(പ്രഭുദേവ), ജാനകി (വേദിക) എന്നിവരാണ് പേട്ട റാപ്പിലെ നായിക നായകന്മാർ. തമിഴ് സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ ഹീറോ ആകാൻ സ്വപ്നം കാണുന്ന സാധാരണക്കാരനായ യുവാവാണ് ബാല. ഇയാളെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. എന്നാൽ തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിൽ പല പല പ്രതിസന്ധികളും വെല്ലുവിളികളും ഉയരുന്നുണ്ട്. എന്നിരുന്നാലും തന്റെ ലക്ഷ്യത്തിലേക്ക് തളരാതെ ബാല മുന്നേറി. ഈ യാത്രയിലാണ് പോപ്പ് ​ഗായിയാകാൻ ആ​ഗ്രഹിക്കുന്ന ജാനകിയെ ബാല കണ്ടുമുട്ടുന്നത്. ലക്ഷ്യത്തിലെത്തിച്ചേരാൻ ജാനകിയും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഇരുവരുടെയും സ്വപ്നത്തിലേക്കുള്ള യാത്രയിലെ തടസ്സങ്ങളും പ്രതിസന്ധികളും വീട്ടുകാരുടെ സപ്പോർട്ടുകളും എല്ലാം അതി മനോഹരമായി, തിരക്കഥയോട് നീതി പുലർത്തി പേട്ട റാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നുണ്ട്.   

Latest Videos

undefined

പ്രഭുദേവയുടെ സിഗ്നേച്ചർ ഡാൻസ് സീക്വൻസുകളും ത്രസിപ്പിക്കുന്ന ആക്ഷൻ മുഹൂർത്തങ്ങളും പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട് പേട്ട റാപ്പ്. ബാലയുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് ഒപ്പം തന്നെ ജാനകിയുമായുള്ള കെമിസ്ട്രി റൊമാന്റിക് എലമെന്‍റും ചിത്രത്തിന് നൽകുന്നുണ്ട്. ആദ്യ പകുതിയിൽ കോമഡിയും പ്രണയവും ഒക്കെയാണ് പ്രധാനമെങ്കിൽ രണ്ടാം പകുതയിൽ ആക്ഷനുകളാലും സമ്പന്നമാണ് സിനിമ. 

എപ്പോഴത്തെയും പോലെ പ്രഭുദേവയുടെ ഡാൻസുകളാല്‍ സമ്പന്നമാണ് പേട്ടറാപ്പ്. അതോടൊപ്പം ഇമോഷണൽ വശവും കോമഡി വശവും യാതൊരുവിധ ഏച്ചുകെട്ടലുകളും ഇല്ലാതെ അവതരിപ്പിച്ചിരിക്കുന്നു. സണ്ണി ലിയോണിന്റെ അതിഥി വേഷവും പ്രേക്ഷകരിൽ ചെറുതല്ലാത്ത ആവേശം തന്നെയാണ് സമ്മാനിച്ചത്. ചെറിയ സീനിൽ പോലും വന്ന് പോകുന്ന അഭിനേതാക്കളും തങ്ങളുടെ ഭാ​ഗങ്ങൾ അതി ​ഗംഭീരമായി കൈകാര്യം ചെയ്തിരിക്കുന്നുണ്ട് പേട്ട റാപ്പില്‍. പ്രത്യേകിച്ച് കലാഭവൻ ഷാജോൺ. എപ്പോഴത്തെയും പോലെ തന്റെ കഥാപാത്രത്തെ അതി ​ഗംഭീരമായി തന്നെ ഷാജോൺ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, മൈം ഗോപി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

മ്യൂസിക്, ആക്ഷൻ, ഹാസ്യം എന്നിങ്ങനെ ഒന്നിലധികം വിഭാഗങ്ങളെ കൂട്ടിച്ചേർത്ത് മനോ​ഹര സിനിമ ഒരുക്കുന്നതിൽ സംവിധായകൻ എസ് ജെ സിനു വിജയിച്ചിട്ടുണ്ട്. യാതൊരു വിധ ലാ​ഗും അടിപ്പിക്കാതെ സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്ന തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. പേട്ട റാപ്പിൽ എടുത്തു പറയേണ്ടുന്നൊരു കാര്യം ദൃശ്യമികവാണ്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് മികച്ച വിഷ്വൽ സമ്മാനിച്ച ഛായാഗ്രഹകൻ ജിത്തു ദാമോദർ കയ്യടി അർ​ഹിക്കുന്നു. പ്രത്യേകിച്ച് അക്ഷൻ, ഡാൻസ് നമ്പറുകളിലെല്ലാം മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിരിക്കുന്നത്. 

സ്വാസികയുടെ തമിഴ് ചിത്രം, 'ലബ്ബർ പന്തി'നെ പ്രശംസിച്ച് മലയാള താരങ്ങൾ, കണ്ണുനിറഞ്ഞ് താരം

ഡി.ഇമ്മൻ ഒരുക്കിയ സംഗീതമാണ് പേട്ട റാപ്പിൻ്റെ മറ്റൊരു ഹൈലൈറ്റ്. യഥാർത്ഥ പേട്ട റാപ്പ് ഗാനത്തിൻ്റെ റീമിക്സ്  പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. ഒപ്പം “ആരാതി ആരതി” പോലുള്ള ​ഗാനങ്ങൾ ഇതിനോടകം തന്നെ ജനപ്രീതി നേടിയിട്ടുമുണ്ട്. റൊമാൻ്റിക് മെലഡികൾ മുതൽ ആക്ഷൻ സ്കോറുകൾ വരെയുള്ള സിനിമയിലെ മൂഡ് ഷിഫ്റ്റുകളെ സൗണ്ട്ട്രാക്കുകൾ ഫലപ്രദമായി ഉപയോ​ഗപ്പെടുത്തിയിരിക്കുന്നത് പ്രശംസനീയമാണ്. എന്തായാലും ആക്ഷൻ കോമഡി സിനിമകൾ കാണാൻ ആ​ഗ്രഹിക്കുന്ന തമിഴ് സിനിമാസ്വാദകരും പ്രഭുദേവ ആരാധകരും കണ്ടിരിക്കേണ്ടുന്നൊരു സിനിമയാണ് പേട്ട റാപ്പ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!