ഓഗസ്റ്റ് 23 ന് മുൻപ് എല്ലാവർക്കും പെൻഷൻ എത്തിക്കും. 3,200 രൂപയാണ് പെൻഷൻ തുകയിനത്തിൽ ലഭിക്കുക.
തിരുവനന്തപുരം : ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 1550 കോടി രൂപയാണ് അനുവദിച്ചത്. ഓഗസ്റ്റ് പകുതിയോടെ വിതരണം തുടങ്ങി 23 ന് മുൻപ് എല്ലാവര്‍ക്കും പെൻഷനെത്തിക്കാനാണ് നിര്‍ദ്ദേശം. വിവിധ ക്ഷേമ നിധി ബോര്‍ഡ് പെൻഷൻ വിതരണത്തിന് 212 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 60 ലക്ഷത്തോളം പേര്‍ക്ക് 3,200 രൂപ വീതമാണ് ക്ഷേമ പെൻഷൻ ഇത്തവണ ലഭിക്കുക. സാമ്പത്തിക പ്രതിസന്ധി അടക്കം അനിശ്ചിതത്വങ്ങൾ നിലനിൽക്കെയാണ് ധനവകുപ്പ് തുക അനുവദിച്ച് ഉത്തരവിറക്കിയത്.
വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, സബ്സിഡി ഭക്ഷ്യസാധനങ്ങൾ സപ്ലൈക്കോയിൽ കിട്ടാനുമില്ല