കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ഒഎന്‍ജിസി എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ യെസ് ബാങ്ക്, കൊടക് മഹീന്ദ്ര, സൺഫാർമ എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിലായി.
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങി. സെൻസെക്സ് 150 പോയിന്റും നിഫ്റ്റി 50 പോയിന്റും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഒരു മണിക്കൂറിനുള്ളിൽ 442 പോയിന്റിന്റെ നഷ്ടമാണ് സെൻസെക്സിലുണ്ടായത്. നിഫ്റ്റി 10580 നും താഴേക്ക് ഇടിഞ്ഞു. കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ഒഎന്‍ജിസി എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ യെസ് ബാങ്ക്, കൊടക് മഹീന്ദ്ര, സൺഫാർമ എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിലായി.
യുഎസ് വിപണിയുടെ തകർച്ച ഏഷ്യൻ വിപണികളേയും ബാധിച്ചു. രൂപ നില മെച്ചപ്പെടുത്തി. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 69 രൂപ 88 പൈസയാണ്. തിങ്കളാഴ്ച രൂപയുടെ മൂല്യം 70 രൂപ 13 പൈസ ആയിരുന്നു.