കേരള ബാങ്ക് രൂപീകരണം: ജില്ലാ ബാങ്കുകളുടെ പലിശ നിരക്കുകളില്‍ മാറ്റം

By Web Team  |  First Published Dec 30, 2018, 8:34 PM IST

ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുളള പലിശ നിരക്കുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുളളത്. മാര്‍ച്ച് 31 ന് ശേഷം പലിശ നിരക്കുകള്‍ വീണ്ടും പുതുക്കും. പുതിയതായി എടുക്കുന്ന വായ്പകള്‍ക്കാണ് നിരക്കുകള്‍ ബാധകമാകുക. 


തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന്‍റെ ഭാഗമായി ജില്ലാ സഹകരണ ബാങ്കുകളുടെ പലിശ നിരക്കുകള്‍ ഏകീകരിക്കുന്നു. നിലവില്‍ ഒരേ തരം വായ്പകള്‍ക്ക് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ വ്യത്യസ്ഥ പലിശ നിരക്കായിരുന്നു ഈടാക്കിയിരുന്നത്. 

ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുളള പലിശ നിരക്കുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുളളത്. മാര്‍ച്ച് 31 ന് ശേഷം പലിശ നിരക്കുകള്‍ വീണ്ടും പുതുക്കും. പുതിയതായി എടുക്കുന്ന വായ്പകള്‍ക്കാണ് നിരക്കുകള്‍ ബാധകമാകുക. 

Latest Videos

undefined

അഞ്ച് ലക്ഷം രൂപ വരെയുളള ഭവന വായ്പകള്‍ക്ക് ഒന്‍പത് മുതല്‍ 12 ശതമാനം വരെയാണ് ബാങ്കുകള്‍ പലിശ ഈടാക്കുന്നത്. ഇനിമുതല്‍ ഇത് 8.75 ശതമാനം ആയി കുറയും . ഉയര്‍ന്ന തുകയ്ക്കുളള വായ്പയിലും വ്യത്യാസമുണ്ടാകും. വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് 12.50 ശതമാനം വരെയാണ് ബാങ്കുകള്‍ ഈടാക്കിയിരുക്കുന്നത്, ഇത് 13 ശതമാനമായി ഉയരും. 

നിക്ഷേപങ്ങള്‍ക്ക് ജില്ലാ ബാങ്കുകള്‍ നല്‍കി വരുന്ന പലിശ നിരക്കുകള്‍ മാറ്റമുണ്ടാകില്ല. കാര്‍ഷിക വായ്പ, സ്വര്‍ണ്ണവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയുടെ പലിശ നിരക്കുകളിലും മാറ്റമുണ്ടാകും. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ജില്ലാ ബാങ്കുകള്‍ നല്‍കി വരുന്ന വായ്പകളുടെ പലിശ നിരക്കിനും മാറ്റമുണ്ടാകും. എന്നാല്‍, ചില ജില്ലകളില്‍ പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സംഘങ്ങള്‍ക്ക് വിതരണ ചെയ്തിട്ടുളള കസ്റ്റമൈസ് വായ്പകളുടെ നിരക്കുകള്‍ അതുപോലെ തുടരും. 

click me!