അടുത്ത വര്‍ഷം ഇരുചക്ര വാഹന കച്ചവടം പൊടിപൊടിക്കും

By Web Team  |  First Published Dec 28, 2018, 4:00 PM IST

2019 ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളില്‍ 11.1 ശതമാനം പ്രതിവര്‍ഷവളര്‍ച്ച ഈ മേഖലയില്‍ ഉണ്ടാകുമെന്നും റേറ്റിംഗ് ഏജന്‍സി വ്യക്തമാക്കുന്നു. 
 


മുംബൈ: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിക്ക് ശുഭകരമാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ. ഇരുചക്ര വാഹന വില്‍പ്പനയില്‍ വരുന്ന വര്‍ഷം എട്ട് മുതല്‍ 10 ശതമാനം വരെ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് ഐസിആര്‍എ പറയുന്നത്. 

ഇതോടെ വരുന്ന സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി സുസ്ഥിരമായിരിക്കും എന്നത് മേഖലയ്ക്ക് ആകെ ശുഭ വാര്‍ത്തയാണ്. ആവശ്യക്കാരെ പ്രതിസന്ധിയിലാക്കി കൊണ്ട് ഏറ്റെടുക്കല്‍ നടപടിക്രമങ്ങളുടെ ചെലവ് വര്‍ദ്ധിക്കുന്നത് വ്യവസായത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

Latest Videos

ആളോഹരി വരുമാനത്തിലുണ്ടായ വര്‍ദ്ധനയും സാധാരണഗതിയില്‍ മഴ ലഭിച്ചതും കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ താങ്ങ് വില പ്രഖ്യാപിച്ചതും വരും സാമ്പത്തിക വര്‍ഷത്തില്‍ വാഹന വിപണിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. 2019 ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളില്‍ 11.1 ശതമാനം പ്രതിവര്‍ഷവളര്‍ച്ച ഈ മേഖലയില്‍ ഉണ്ടാകുമെന്നും റേറ്റിംഗ് ഏജന്‍സി വ്യക്തമാക്കുന്നു. 
 

click me!