ഫോണിലൂടെ റെയില്‍വേ ടിക്കറ്റ് റദ്ദാക്കാം

By sanumon ks  |  First Published Apr 18, 2016, 4:28 PM IST

ന്യൂഡല്‍ഹി: ഫോണിലൂടെ റെയില്‍വേ ടിക്കറ്റ് റദ്ദാക്കാം. രാത്രി 11 മുതല്‍ രാവിലെ 6 വരെ  പുറപ്പെടുന്ന ട്രെയിനുകളിലേതാണ് ഫോണിലൂടെ റദ്ദാക്കാനുള്ള സംവിധാനം റെയില്‍വെ ഒരുക്കുന്നത്. 

ടിക്കറ്റ് റദ്ദാക്കുന്നതിന് 139 എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ ഒരു പാസ്‌വേഡ് ലഭിക്കും. ഈ പാസ്‌വേഡ് കൗണ്ടറില്‍ചെന്ന് വെളിപ്പെടുത്തിയാല്‍ ടിക്കറ്റിന്റെ തുക മടക്കിക്കിട്ടുകയും ചെയ്യും. 

Latest Videos

undefined

കൗണ്ടറില്‍ നിന്നു ടിക്കറ്റ് എടുത്തവര്‍ക്കാണ് ഫോണിലൂടെ റദ്ദാക്കാനുള്ള അവസരമുള്ളത്. ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വെബ്‌സൈറ്റിലൂടെ തന്നെ ടിക്കറ്റ് റദ്ദാക്കണം. 

രാത്രി 11 മുതല്‍ രാവിലെ 6വരെയുള്ളതല്ലാത്ത സമയങ്ങളില്‍ സാധാരണ 4 മണിക്കൂര്‍ കാന്‍സലേഷന്‍ സമയം തുടരുകയും ചെയ്യും.

click me!