ജിഎസ്ടി: കാശ്മീരില്‍ കുറഞ്ഞു, ആന്ധ്രയില്‍ കൂടി: പരിശോധിക്കാന്‍ തോമസ് ഐസക് അടങ്ങുന്ന സമിതി

By Web Team  |  First Published Jan 14, 2019, 10:01 AM IST

ഇക്കഴിഞ്ഞ ഏപ്രില്‍ - നവംബര്‍ കാലയളവില്‍ പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, കാശ്മീര്‍, ഒഡീഷ, ഗോവ, ബിഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 14 മുതല്‍ 37 ശതമാനം വരെ വരുമാനത്തില്‍ കുറവുണ്ടായി. 
പുതുച്ചേരിയില്‍ 43 ശതമാനം വരെയാണ് കുറഞ്ഞത്. 

ദില്ലി: ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ക്കുണ്ടായ റവന്യു വരുമാന നഷ്ടം പരിശേധിക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രിതല സമിതിക്ക് സുശീല്‍ മോദി നേതൃത്വം നല്‍കും. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പടെ ഏഴ് മന്ത്രിമാരാണ് സമിതിയില്‍ ഉളളത്. ബിഹാര്‍ ഉപമുഖ്യമന്ത്രിയാണ് സുശീല്‍ മോദി.

ഇക്കഴിഞ്ഞ ഏപ്രില്‍ - നവംബര്‍ കാലയളവില്‍ പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, കാശ്മീര്‍, ഒഡീഷ, ഗോവ, ബിഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 14 മുതല്‍ 37 ശതമാനം വരെ വരുമാനത്തില്‍ കുറവുണ്ടായി. 

Latest Videos

പുതുച്ചേരിയില്‍ 43 ശതമാനം വരെയാണ് കുറഞ്ഞത്. എന്നാല്‍, ആന്ധ്ര, മിസോറം, മണിപ്പൂര്‍, സിക്കിം, നാഗാലാന്‍റ്, എന്നിവടങ്ങളില്‍ വര്‍ദ്ധനയും ഉണ്ടായി. 

click me!