സെന്‍സെക്സ് 200 പോയിന്‍റ് ഇടിഞ്ഞു: നിഫ്റ്റി 10,900 -ല്‍

By Web Team  |  First Published Jan 22, 2019, 12:05 PM IST

ഓട്ടോമൊബൈല്‍, മെറ്റല്‍, ഊര്‍ജം മേഖലയിലെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 


മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്ന് 200 പോയിന്‍റ് ഇടിവ് രേഖപ്പെടുത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സെന്‍സെക്സ് 36,385 പോയിന്‍റില്‍ വ്യാപാരം പുരോഗമിക്കുകയാണ്. രാവിലെ നിഫ്റ്റി 59 പോയിന്‍റ് ഇടിഞ്ഞ് 10,902 ലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഓട്ടോമൊബൈല്‍, മെറ്റല്‍, ഊര്‍ജം മേഖലയിലെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എം ആന്‍ഡ് എം, ഇന്‍സ്ഇന്‍ഡ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, യെസ് ബാങ്ക്, വേദാന്ത എന്നീ ഓഹരികള്‍ സെന്‍സെക്സില്‍ നഷ്ടം രേഖപ്പെടുത്തി. സണ്‍ ഫാര്‍മയുടെ ഓഹരികള്‍ നാല് ശതമാനം ഉയര്‍ന്നു. 

Latest Videos

click me!