മുംബൈ: ഓഹരി വിപണികള്‍ നേട്ടത്തിലേക്ക് തിരിച്ചെത്തി. നിഫ്റ്റി വീണ്ടും 9,100ന് മുകളിലേക്ക് ഉയര്‍ന്നു. ആഗോള വിപണികളിലെ നേട്ടത്തിനൊപ്പം വിദേശ നിക്ഷേപക വരവ് കൂടിയതാണ് ഇന്ത്യന്‍ വിപണികളെ നേട്ടത്തിലേക്ക് ഉയര്‍ത്തിയത്.
എണ്ണ, വാതക, ബാങ്കിംഗ് സെക്ടറുകള്‍ നേട്ടത്തിലാണ്. ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ഒഎന്‍ജിസി, ഗെയില്‍, കോള്‍ ഇന്ത്യ എന്നിവ നഷ്ടം നേരിട്ടു.
ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 17 മാസത്തെ ഉയരത്തില്‍ തുടരുകയാണ്. 65 രൂപ 4 പൈസയിലാണ് രൂപയുടെ വിനിമയം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെപിന്റെ നയങ്ങളുടെ പ്രതിഫലനമെന്നോളം ഡോളര്‍ നാലര മാസത്തെ താഴ്ന്ന നിലയിലാണ്.