ലിസ്റ്റ് ചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ എല്ലാത്തരം ഓഹരികളും പ്രോസസ് ചെയ്യണമെങ്കില്‍ അവ ഡീമാറ്റ് രൂപത്തിലായിരിക്കണമെന്ന് സെബി നിര്‍ദ്ദേശിച്ചിരുന്നു. വരുന്ന ഏപ്രില്‍ ഒന്നിന് ശേഷവും സര്‍ട്ടിഫിക്കറ്റ് രൂപത്തില്‍ ഓഹരി സൂക്ഷിക്കാമെങ്കിലും ഇത് കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല.
മുംബൈ: ഓഹരി സര്‍ട്ടിഫിക്കറ്റ് ഇലക്ട്രോണിക് രൂപത്തിലാക്കി മാറ്റാനുളള അവസാന തീയതി സെബി (സെക്യൂരിറ്റി ആന്‍ഡ് എകസ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) 2019 ഏപ്രില്‍ ഒന്നിലേക്ക് നീട്ടി. നേരത്തെ ഇതിനായി പ്രഖ്യാപിച്ചിരുന്ന അവസാന തീയതി ഡിസംബര്‍ അഞ്ചായിരുന്നു.
ലിസ്റ്റ് ചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ എല്ലാത്തരം ഓഹരികളും പ്രോസസ് ചെയ്യണമെങ്കില്‍ അവ ഡീമാറ്റ് രൂപത്തിലായിരിക്കണമെന്ന് സെബി നിര്‍ദ്ദേശിച്ചിരുന്നു. വരുന്ന ഏപ്രില്‍ ഒന്നിന് ശേഷവും സര്‍ട്ടിഫിക്കറ്റ് രൂപത്തില്‍ ഓഹരി സൂക്ഷിക്കാമെങ്കിലും ഇത് കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല.
ഇത്തരം ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ കമ്പനിയിലോ രജിസ്ട്രാറുടെ പക്കലോ ട്രാന്‍സ്ഫര്‍ ഏജന്‍റിന്‍റെ പക്കലോ നല്‍കുവാന്‍ സാധിക്കില്ല. മുതിര്‍ന്ന പൗരന്മാരുടെ പക്കലുള്ള മിക്ക ഓഹരികളും ഇപ്പോഴും സര്‍ട്ടിഫിക്കറ്റ് രൂപത്തിലാണ്.