സെന്‍സെക്സ് 300 പോയിന്‍റ് ഉയര്‍ന്നു: നിഫ്റ്റി 10,690 ന് മുകളില്‍

By Web Team  |  First Published Feb 20, 2019, 12:02 PM IST

ബാങ്കിങ്, ഊര്‍ജ്ജം, മെറ്റല്‍ ഓഹരികളില്‍ വിപണിയില്‍ മുന്നേറ്റം പ്രകടമാണ്. വേദാന്ത, ഇന്ത്യ ബുള്‍സ് ഫിനാന്‍സ്, ടാറ്റാ സ്റ്റീല്‍, ജെഎസ്ഡ്ല്യൂ സ്റ്റീല്‍, ഹിന്താല്‍കോ, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടത്തിലാണ്. 


മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വ്യാപാര നേട്ടം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 300 പോയിന്‍റ് ഉയര്‍ന്ന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 35,653 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ഇന്ന് നേട്ടം ദൃശ്യമാണ്. നിഫ്റ്റി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 93 പോയിന്‍റ് ഉയര്‍ന്ന് 10,697 പോയിന്‍റിലാണ് വ്യാപാരം നടക്കുന്നത്.

ബാങ്കിങ്, ഊര്‍ജ്ജം, മെറ്റല്‍ ഓഹരികളില്‍ വിപണിയില്‍ മുന്നേറ്റം പ്രകടമാണ്. വേദാന്ത, ഇന്ത്യ ബുള്‍സ് ഫിനാന്‍സ്, ടാറ്റാ സ്റ്റീല്‍, ജെഎസ്ഡ്ല്യൂ സ്റ്റീല്‍, ഹിന്താല്‍കോ, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടത്തിലാണ്. രണ്ട് ശതമാനം മുതല്‍ 3.1 ശതമാനം വരെ ഉയരത്തിലാണ് ഈ ഓഹരികള്‍. 

Latest Videos

click me!