ഓഹരി വിപണികളില്‍ നഷ്‌ടം. സെന്‍സെക്‌സും നിഫ്റ്റിയും നഷ്‌ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. ആഗോള വിപണികളിലെ നഷ്‌ടത്തിനൊപ്പം വെള്ളിയാഴ്ച അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നടക്കാനിരിക്കുന്നതാണ് വിപണിയില്‍ നിന്ന് നിക്ഷേപകരെ മാറ്റി നിര്‍ത്തുന്നത്. ഭെല്‍, അദാനി പോര്‍ട്സ്, ടാറ്റ സ്റ്റീല്‍ എന്നിവ നഷ്‌ടത്തിലാണ്. സിപ്ല, എച്ച്ഡിഎഫ്സി, ഐടിസി എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടത്തിലാണ്. മൂന്ന് പൈസയുടെ നേട്ടത്തോടെ 66 രൂപ 64 പൈസയിലാണ് രൂപ.