ഓഹരി വിപണികളില്‍ നേട്ടം തുടരുന്നു. നിഫ്റ്റി ചരിത്രത്തില്‍ ആദ്യമായി ഇന്ന് 9,200 കടന്നു. സെന്‍സെക്‌സും 238 പോയന്‍റ് നേട്ടമുണ്ടാക്കി. അതേസമയം വിപണിയിലിപ്പോള്‍ വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ട്.
ചരക്ക് സേവന നകുതി ജൂലൈ ഒന്നിന് നടപ്പില്‍ വരുമെന്ന പ്രതീക്ഷയാണ് വിപണിയെ നയിക്കുന്നത്. അതേസമയം ഏഷ്യന്‍ വിപണികളില്‍ ഇന്ന് സമ്മിശ്ര പ്രതികരണമാണ്. ഐടിസി, ലൂപ്പിന്‍, മാരുതി സുസുക്കി എന്നിവയാണ് ഇന്ന് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, എസ്ബിഐ എന്നിവ നഷ്‌ടം. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ നാല് ദിവസമായി തുടര്‍ന്നിരുന്ന നേട്ടം കൈവിട്ടു. 16 പൈസയുടെ നഷ്‌ടത്തോടെ 65 രൂപ 57 പൈസയിലാണ് രൂപ. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടിയതിന് തുടര്‍ന്ന് ഡോളര്‍ ശക്തിയാര്‍ജിക്കുന്നതാണ് രൂപയുടെ നഷ്‌ടത്തിന് കാരണം.