ഓഹരി വിപണികള്‍ നേട്ടത്തിലേക്ക് തിരിച്ചെത്തി. നികുതി നിരക്ക് കുറച്ചേക്കുമെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ പ്രസ്താവനയാണ് വിപണികളിലെ നഷ്‌ടം നികത്തിയത്. സെന്‍സെക്‌സ് 115 പോയന്‍റ് ഉയര്‍ന്ന് 25,922ലും 40 പോയന്‍റ് ഉയര്‍ന്ന് നിഫ്റ്റി 7,948ലുമാണ് വ്യാപാരം ചെയ്യുന്നത്. നീതി അയോഗുമായുള്ള പ്രധാനമന്ത്രിയുടെ യോഗത്തെ പ്രതീക്ഷയോടെയാണ് വിപണി നോക്കുന്നത്. ഏഷ്യന്‍ വിപണികളിലെ ഉണര്‍വും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
സിപ്ല, ലൂപ്പിന്‍, ടിസിഎസ് എന്നിവയാണ് ഇന്ന് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ഗെയില്‍, ഭാരതി എയര്‍ടെല്‍, എച്ച്‍ഡിഎഫ്സി എന്നീ കമ്പനികള്‍ നഷ്‌ടം നേരിട്ടു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നഷ്‌ടത്തിലാണ്. 15 പൈസയുടെ നഷ്‌ടത്തോടെ 67 രൂപ 89 പൈസയിലാണ് രൂപ.