ഓഹരി വിപണിയിൽ നഷ്‍ടം

By Web Desk  |  First Published Oct 13, 2016, 6:21 AM IST

അവധിക്കു ശേഷം തുറന്നപ്പോൾ ഓഹരി വിപണികളിൽ നഷ്ടം. സെൻസെക്സ് 28,000ത്തിനും നിഫ്റ്റി 8,700നും താഴെ എത്തി. ആഗോള വിപണികളിലെ നഷ്ടമാണ് ഇന്ത്യ വിപണികളിലും പ്രതിഫലിക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുമെന്ന സൂചനകളാണ് ആഗോള വിപണികളെ ബാധിച്ചിരിക്കുന്നത്. എണ്ണ, വാതക, ഓഹരികളെല്ലാം നഷ്ടത്തിലാണ്. അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി എന്നിവരാണ് നഷ്ടപ്പട്ടികയിൽ മുന്നിൽ. അതേസമയം ഇൻഫോസിസ്, ഒഎൻജിസി, സിപ്ല തുടങ്ങിയവ‍ർ നേട്ടമുണ്ടാക്കി. ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നഷ്ടത്തിലാണ്. 29 പൈസയുടെ നഷ്ടത്തിൽ 66 രൂപ 82 പൈസയിലാണ് രൂപ.

click me!