ഓഹരി വിപണിയില്‍ നേട്ടം

By Web Desk  |  First Published Sep 21, 2017, 10:34 AM IST

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 42 പോയന്റിന്റെ നേട്ടത്തോടെ 32442 എന്ന നിലയിലും നിഫ്റ്റി 10 പോയന്റിന്റെ നേട്ടത്തോടെ 10152 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയില്‍ 1075 ഓഹരികള്‍‌ നേട്ടത്തിലാണ്. അതേസമയം 532 ഓഹരികള്‍ നഷ്‍ടത്തിലുമാണ്. ഡോ. റെഡ്ഡീസ് ലാബ്,  ലുപിന്‍, ബജാജ് ഓട്ടോ, സിപ്ല, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഐഒസി, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം കോള്‍ ഇന്ത്യ, വേദാന്ത, എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി തുടങ്ങിയവ നഷ്‍ടത്തിലുമാണ് വ്യാപാരം തുടരുന്നത്.

Latest Videos

click me!