ഓഹരി വിപണികൾ റെക്കോര്‍ഡ് നേട്ടത്തിൽ. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി 9,920ൽ എത്തി. സെൻസെക്സ് 100 പോയന്‍റ് ഉയർന്ന് 32,100ന് മുകളിൽ എത്തി. ആഗോള വിപണികളിലെ നേട്ടത്തിനൊപ്പം പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിച്ചതാണ് വിപണികളിലെ നേട്ടത്തിന് അടിസ്ഥാനം. വിദേശ നിക്ഷേപം കൂടുതലായി എത്തുന്നതും വിപണിയെ സ്വാധീനിക്കുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നേരിയ നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.