ഡോളര്‍ ശക്തിപ്രാപിക്കുന്നു: രൂപയുടെ മൂല്യത്തില്‍ ഇടിവ്

By Web Team  |  First Published Jan 18, 2019, 2:12 PM IST

വ്യാഴാഴ്ച വിനിമയ വിപണിയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 21 പൈസ മുന്നേറി 71.03 എന്ന നിലയിലായിരുന്നു. വിദേശ നിക്ഷേപത്തിന്‍റെ വരവിന്‍ നേരിയ വര്‍ദ്ധനവുണ്ടായത് ഇന്ത്യന്‍ രൂപയുടെ ഇടിവ് ഉയരാതിരിക്കാന്‍ കാരണമായി


മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 17 പൈസയുടെ ഇടിവാണ് ഇന്ത്യന്‍ നാണയത്തിനുണ്ടായത്.

ഇതോടെ, ഡോളറിനെതിരെ രൂപയുടെ മൂല്യം 71.20 എന്ന നിലയിലായി. ഡോളര്‍ മറ്റ് കറന്‍സികള്‍ക്കെതിരെ ശക്തിപ്രാപിക്കുന്നതാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകാന്‍ കാരണമെന്നാണ് വിപണി നിരീക്ഷകരുടെ നിഗമനം. 

Latest Videos

വ്യാഴാഴ്ച വിനിമയ വിപണിയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 21 പൈസ മുന്നേറി 71.03 എന്ന നിലയിലായിരുന്നു. വിദേശ നിക്ഷേപത്തിന്‍റെ വരവിന്‍ നേരിയ വര്‍ദ്ധനവുണ്ടായത് ഇന്ത്യന്‍ രൂപയുടെ ഇടിവ് ഉയരാതിരിക്കാന്‍ കാരണമായി. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയില്‍ വര്‍ദ്ധനവുണ്ടായത് ഇന്ത്യന്‍ നാണയത്തിന് ഭീഷണിയാണ്. 0.90 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് ക്രൂഡ് ഓയിലിന്‍റെ വിലയിലുണ്ടായത്. ഇന്ന് ബാരലിന് 61.73 ഡോളറാണ് ക്രൂഡ് ഓയിലിന്‍റെ നിരക്ക്.

click me!