ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

By Web Team  |  First Published Jan 2, 2019, 11:48 AM IST

ഡോളറിനെതിരെ 23 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്.


മുംബൈ: ഇന്ന് വിനിമയ വിപണിയില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരെ 23 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 69.70 എന്ന നിലയിലാണ് രൂപയുടെ മൂല്യം. 

ചൊവ്വാഴ്ച്ച രൂപയുടെ മൂല്യത്തില്‍ 34 പൈസയുടെ വന്‍ മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. 69.43 എന്ന ഉയര്‍ന്ന നിലയിലായിരുന്നു ചൊവ്വാഴ്ച്ച രൂപയുടെ മൂല്യം. ഇടിവ് നേരിട്ടെങ്കിലും, ക്രൂഡ് ഓയില്‍ നിരക്കില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുന്നത് രൂപയുടെ മൂല്യം ഉയരാന്‍ കാരണമാകുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രതീക്ഷ. ബാരലിന് 53.10 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. 

Latest Videos

click me!