ഏറ്റവും മൂല്യമുളള ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ്

By Web Team  |  First Published Jan 28, 2019, 9:44 AM IST

ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്‍യുഎല്‍, ഐടിസി, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ആര്‍ഐഎല്ലിന് പിന്നിലുളള വിപണി മൂല്യത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുളള കമ്പനികള്‍.


മുംബൈ: ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുളള കമ്പനിയെന്ന സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) നിലനിര്‍ത്തി. കഴിഞ്ഞ വാരാന്ത്യ കണക്ക് പ്രകാരം ആര്‍ഐഎല്ലിന്‍റെ വിപണി മൂല്യം 40,123.6 കോടി രൂപ ഉയര്‍ന്ന് 7,89,953.18 കോടി രൂപയിലെത്തിയിട്ടുണ്ട്. 

ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്‍യുഎല്‍, ഐടിസി, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ആര്‍ഐഎല്ലിന് പിന്നിലുളള വിപണി മൂല്യത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുളള കമ്പനികള്‍. 54,456.69 കോടിയാണ് ഇക്കാലയളവിലെ ഇവരുടെ സംയുക്ത വിപണി മൂല്യത്തിലുണ്ടായ വര്‍ദ്ധന. 
 

Latest Videos

click me!