ഫോമുകൾ കിട്ടാത്ത സംരംഭകർക്ക് ആര്‍ബിഐയുടെ വെബ്സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനും കഴിയുമെന്ന് ആർബിഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
മുംബൈ: ഇന്ത്യയിലെ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർവ്വെ നടത്തുന്നു. ഇന്ത്യയിലെ മൊത്തം സ്റ്റാർട്ട് അപ്പ് സംരംഭങ്ങളുടെ സ്വഭാവം, വരുമാനം, അവർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ അറിയുന്നതിനാണ് സർവ്വെ നടത്തുന്നത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സ്റ്റാർട്ട്അപ്പ് സംരംഭങ്ങൾക്കും ആര്‍ബിഐ സർവ്വെ ഫോമുകൾ അയച്ചുകൊടുത്തിട്ടുണ്ട്.
ഫോമുകൾ കിട്ടാത്ത സംരംഭകർക്ക് ആര്‍ബിഐയുടെ വെബ്സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനും കഴിയുമെന്ന് ആർബിഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.