സംസ്ഥാനത്ത് 2018ല്‍ അഞ്ച് ലക്ഷം വ്യാപാരികളെ നെറ്റ്‍വർക്കിന്റെ ഭാഗമാക്കാൻ ലക്ഷ്യമിട്ട് പേടിഎം. സർവ്വീസ് ചാർജ്ജ് ഇല്ലാതെ എത്ര തുക വേണമെങ്കിലും ഉപഭോക്താക്കൾക്ക് പേടിഎം അക്കൗണ്ടിൽ സ്വീകരിക്കാമെന്ന് പേടിഎം റീജിയണൽ ഹെഡ് ടോം പി ജേക്കബ് പറഞ്ഞു. നിലവിൽ ഒരു ലക്ഷം പേരാണ് പേടിഎം സർവ്വീസ് ഉപയോഗിക്കുന്നത്.ഇതിൽ 67ശതമാനവും കൊച്ചിയിലാണ്. രാജ്യവ്യാപകമായി പരിശീലനത്തിനും ബോധവത്ക്കരണത്തിനുമായി പേടിഎം 500 കോടി രൂപയാണ് നിക്ഷേപിക്കുന്നത്.