ഇന്ധന വില കുത്തനേ കൂട്ടി; പെട്രോളിനു 3.38 രൂപയും ഡീസലിന് 2.67 രൂപയും കൂട്ടി

By Asianet News  |  First Published Aug 31, 2016, 3:31 PM IST

ദില്ലി: ഇന്ധന വിലയില്‍ വന്‍ വര്‍ധന. പെട്രോളിന് ലിറ്ററിനു 3 രൂപ 38 പൈസയും ഡീസലിന് ലിറ്ററിനു 2 രൂപ 67 പൈസയും കൂട്ടി.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയില്‍ വില ഉയര്‍ത്താന്‍ പെട്രോളിയം കമ്പനികളെ പ്രേരിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍വരും.

Latest Videos

ഈ മാസം 15നു നടന്ന ഇന്ധന വില പുനര്‍ നിര്‍ണയത്തില്‍ പെട്രോള്‍ വില ലിറ്ററിന് ഒരു രൂപയും ഡീസല്‍ വില രണ്ടു രൂപയും കുറച്ചിരുന്നു.

 

click me!