കിട്ടാക്കടം റിക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയതോടെ ഇന്ത്യയിലെ ബാങ്കുകളിലെ പ്രതിസന്ധിയും വര്‍ദ്ധിക്കുകയാണ്
മുംബൈ: രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് കുതിക്കുന്നു. രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം കഴിഞ്ഞ ദിവസം 20.70 ലക്ഷം കോടി രൂപയിലേക്കുയര്‍ന്നു. 2017 മാര്‍ച്ച് 31 അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കിട്ടാക്കടം റിക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയതോടെ ഇന്ത്യയിലെ ബാങ്കുകളിലെ പ്രതിസന്ധിയും വര്‍ദ്ധിക്കുകയാണ്. ഒറ്റ വര്‍ഷം കൊണ്ട് (2016 -17) കിട്ടാക്കടത്തിലുണ്ടായ വര്‍ദ്ധന 4.4 ലക്ഷം കോടി രൂപയാണ്.
3,000 കോടിയിലേറെ രൂപ കടമെടുത്ത 49 പേര്‍ ബാങ്കുകള്‍ക്ക് നല്‍കാനുളളത് 3,90,697 കോടി രൂപയാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. മുന്‍ഗണന (പ്രയോരിറ്റി) മേഖലയില്‍ 71.83 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ വായ്പ നല്‍കിയത്. അതില്‍ 4.89 ലക്ഷം കോടി (6.8 ശതമാനം) കിട്ടാക്കടമായി. മറ്റ് മേഖലകളില്‍ (നോണ്‍ പ്രയോരിറ്റി) 124 ലക്ഷം കോടി രൂപയാണ് വായ്പ നല്‍കിയത്. കൃഷി, സൂഷ്മ, ചെറുകിട വ്യവസായങ്ങള്‍ (എംഎസ്ഇ), വിദ്യാഭ്യാസം, ഭവന നിര്‍മ്മാണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് മുന്‍ഗണനാ മേഖല.