നിഫ്റ്റി സര്‍വ്വകാല റെക്കോഡില്‍; ഡോളര്‍ വിനിമയവും ഉയര്‍ന്ന നിരക്കില്‍

By Web Desk  |  First Published Mar 14, 2017, 5:22 AM IST

ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം ഓഹരി വിപണിയിലും അലയടിക്കുന്നു. ഇന്ന് വ്യാപാരം ആരംഭിച്ച ഉടന്‍ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി സര്‍വ്വകാല റെക്കോഡിലേക്ക് ഉയര്‍ന്നു. 188 പോയന്റ് ഉയര്‍ന്ന് 9,122ലേക്കാണ് നിഫ്റ്റ്‌റി കുതിച്ചെത്തിയത്. സെന്‍സെക്‌സും മികച്ച നേട്ടമുണ്ടാക്കി. 616 പോയന്റ് ഉയര്‍ന്ന് സെന്‍സെക്‌സ് 29,561ല്‍ എത്തി. ചെറുകിട, മധ്യനിര ഓഹരികള്‍ നേട്ടത്തിലേക്ക് ഉയര്‍ന്നതാണ് വിപണിയെ റെക്കോഡ് നിലവാരത്തിലേക്ക് ഉയര്‍ത്തിയത്.

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടമുണ്ടാക്കി. വ്യാപാരം ആരംഭിച്ച ഉടന്‍ ഡോളറൊന്നിന് 66 രൂപ 20 പൈസയിലേക്ക് വിനിമയ നിരക്ക് ഉയര്‍ന്നു. 40 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്.  ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയം നേടിയതാണ് ഓഹരി വിപണിയിലെ കുതിപ്പിന് കാരണം. 

Latest Videos

യുപിയ്‌ക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിലും മികച്ച വിജയം നേടിയത് രാജ്യസഭയിലും ബിജെപിയുടെ ഭൂരിപക്ഷം ഉയര്‍ത്തുമെന്നാണ് കണക്കാക്കുന്നത്. ഇേേതാടെ സാന്പത്തിക പരിഷ്‌കരണ ബില്ലുകള്‍ പാസാക്കുന്നതിലെ കാലതാമസം ഒഴിവാകുമെന്നും  വിപണി പ്രതീക്ഷിക്കുന്നു.
 

click me!