ഐടി, ഓട്ടോ മൊബൈൽ, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിൽ നഷ്ടം പ്രകടമാണ്. ഇൻഫോസിസ്, ഭാരതി എയർടെൽ, യെസ്ബാങ്ക് എന്നീ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചു.
മുംബൈ: ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 227 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 75 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.
ഐടി, ഓട്ടോ മൊബൈൽ, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിൽ നഷ്ടം പ്രകടമാണ്. ഇൻഫോസിസ്, ഭാരതി എയർടെൽ, യെസ്ബാങ്ക് എന്നീ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചു.
ആക്സിസ് ബാങ്ക്, വേദാന്ത, ജെഎസ്‍ഡബ്യൂ സ്റ്റീൽ എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് ട്രേഡിംഗ്. രൂപയുടെ മൂല്യം ഇപ്പോഴും 70 രൂപയ്ക്ക് മുകളിലാണ്. വിനിമയനിരക്കിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 70 രൂപ 48 പൈസയാണ്.