ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 70 പോയിന്‍റ് താഴ്ന്ന് 10,859 പോയിന്‍റിലാണ് വ്യാപാരം നടത്തുന്നത്.
സെൻസെക്സ് 144 പോയിന്‍റ് താഴ്ന്ന് 36,083 ലാണ് വ്യാപാരം.
മുംബൈ: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 83 ഡോളർ കടന്നതോടെ ഇന്ത്യൻ ഓഹരി വിപണിയും നഷ്ടത്തിൽ.ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 70 പോയിന്‍റ് താഴ്ന്ന് 10,859 പോയിന്‍റിലാണ് വ്യാപാരം നടത്തുന്നത്.
സെൻസെക്സ് 144 പോയിന്‍റ് താഴ്ന്ന് 36,083 ലാണ് വ്യാപാരം. ബാങ്കിംഗ്,മെറ്റൽ,ഫാർമ,ഓട്ടോ സെക്ടറർ ഓഹരികളിലെ കനത്ത വിലയിടിവാണ് വിപണിയിലെ ഇടിവിന് കാരണം. ബന്ധൻ ബാങ്ക്,കൊട്ടക് മഹീന്ദ്ര എന്നീ ബാങ്കുകളുടെ ഓഹരി വിലയിടിവ് സംഭവിച്ചതോടെ ബാങ്കിംഗ് ഓഹരികളിലും വില്പന സമർദ്ദം അനുഭവപ്പെടുന്നുണ്ട്.
കേരളത്തിന് പിന്നാലെ ആസം, ഹിമാചൽ എന്നവിടങ്ങളിലും പ്രളയം സംഭവിച്ചതോടെ ഓട്ടോ മൊബൈൽ വിഭാഗം ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 72. 81 എന്ന നിലയിലാണ് വിനിമയ വിപണിയിൽ വ്യാപാരം നടക്കുന്നത്.