ഇന്ത്യയിലെ പങ്കാളിത്തം വിപുലമാക്കാന്‍ മൈക്രോസോഫ്റ്റ്

By Web Desk  |  First Published Apr 12, 2018, 3:31 PM IST
  • കമ്പനിക്ക് ഏറ്റവും വലിയ പങ്കാളിത്ത ശൃംഖലയുളളത് ഇന്ത്യയിലാണ്

ദില്ലി: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് മത്സരം കടുപ്പിക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നു. മൈക്രോസോഫ്റ്റിന് നിലവില്‍ ഇന്ത്യയില്‍ 250 നഗരങ്ങളിലായി 9,000 ബിസിനസ്സ് പങ്കാളികളുണ്ട്. കമ്പനിക്ക് ഏറ്റവും വലിയ പങ്കാളിത്ത ശൃംഖലയുളളതും ഇന്ത്യയിലാണ്. 

നിലവില്‍ മാനവവിഭവശേഷി, സാമ്പത്തികം, ഓപ്പറേഷന്‍സ് എന്നീ മേഖലകളിലാണ് പങ്കാളികളുള്ളത്. എന്നാല്‍ ഭാവിയില്‍ മുന്നോട്ടുളള വളര്‍ച്ചയ്ക്ക് ബാങ്കിംഗ് മേഖലയില്‍ വൈവിധ്യമുളള പങ്കാളികളെ ആവശ്യമാണെന്ന നിഗമനത്തില്‍ നിന്നാണ് ബാങ്കിംഗിനെ ലക്ഷ്യമിട്ടുകൊണ്ടുളള പുതിയ വിപുലീകരണം.

Latest Videos

കൂടാതെ ബ്ലോക്ക്ചെയിന്‍, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, ബിഗ് ഡേറ്റ തുടങ്ങിയ വളര്‍ന്നുവരുന്ന മേഖലകളില്‍ നിന്നും പങ്കാളികളെ മൈക്രേസേഫ്റ്റ് ലക്ഷ്യം വയ്ക്കുന്നു. ഇന്ത്യയുടെ ജി.ഡി.പിയില്‍ 154 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാന്‍ വിപുലമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് സാധിക്കുമെന്നാണ് ഈ മേഖലയിലുളളവര്‍ കണക്കുകൂട്ടുന്നത്. 

click me!