വിദേശ, ആഭ്യന്തര നിക്ഷേപകരിൽ നിന്ന് ഇഷ്യുവിന് വലിയ ഡിമാന്റ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ കരാറോടെ ചില പുതിയ എഫ്ഐഐകൾ ഇന്ത്യൻ വിപണികളിലേക്ക് എത്തുമെന്നാണ് വിപണി നിരീക്ഷരുടെ വിലയിരുത്തൽ.
ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സൊമാറ്റോയുടെ ഐപിഒ (പ്രാഥമിക ഓഹരി വിൽപ്പന) അടുത്ത ആഴ്ച വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. ജൂലൈ 19 ന് ഓഫർ ആരംഭിക്കാനുള്ള മുൻ പദ്ധതിയിൽ കമ്പനി മാറ്റം വരുത്തിയതായി പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
9,375 കോടി രൂപയുടെ ഐപിഒ അടുത്ത ആഴ്ച മധ്യത്തിൽ സമാരംഭിക്കാൻ സാധ്യതയുണ്ട്, മിക്കവാറും ജൂലൈ 14 ന് ഐപിഒ ഇഷ്യു ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഐപിഒ നടപടികളിൽ രജിസ്ട്രാർ ഓഫ് കമ്പനീസ് (RoC) അംഗീകാരം മാത്രമേ ഇനി ലഭിക്കാനൊള്ളൂ. നിക്ഷേപകരുടെ ആവശ്യം കണക്കിലെടുത്ത് കമ്പനിയും ബാങ്കർമാരും ഓഹരി വിൽപ്പന നേരത്തെ നടത്താൻ തീരുമാനിച്ചതായാണ് ലഭിക്കുന്ന സൂചന.
undefined
വിദേശ, ആഭ്യന്തര നിക്ഷേപകരിൽ നിന്ന് ഇഷ്യുവിന് വലിയ ഡിമാന്റ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ കരാറോടെ ചില പുതിയ എഫ്ഐഐകൾ ഇന്ത്യൻ വിപണികളിലേക്ക് എത്തുമെന്നാണ് വിപണി നിരീക്ഷരുടെ വിലയിരുത്തൽ.
ഓൺലൈൻ ഭക്ഷ്യ വിതരണ രംഗം അതിവേഗ വളർച്ച പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിൽ സൊമാറ്റോ വരാനിരിക്കുന്ന ഐപിഒയുടെ മൂല്യനിർണ്ണയം ഏകദേശം എട്ട് ബില്യൺ ഡോളറിൽ നിന്ന് 10 ബില്യൺ ഡോളറായി ഉയർത്തുന്നതായി ലൈവ് മിന്റ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സൊമാറ്റോയുടെ ഓഹരികൾക്കായി നിക്ഷേപകരിൽ നിന്നുള്ള ഡിമാൻഡ് ഗണ്യമായ വർധിക്കാൻ കാരണമായി.
നിക്ഷേപകരുടെ ശക്തമായ താത്പര്യം സംബന്ധിച്ച സൂചനകൾ ലഭിച്ചതിനെത്തുടർന്ന് സൊമാറ്റോ ഐപിഒയുടെ വലുപ്പവും വർധിപ്പിച്ചു. നേരത്തെ ആസൂത്രണം ചെയ്ത പുതിയ ഓഹരികളുടെ ഇഷ്യു വലുപ്പം 7,500 കോടി രൂപയായിരുന്നത്, 9,000 കോടി രൂപയായി ഉയർത്തി. ഇതോടൊപ്പം കമ്പനിയുടെ ആദ്യകാല നിക്ഷേപകനായ ഇൻഫോ എഡ്ജ് ഐപിഒയിലെ ദ്വിതീയ ഓഹരി വിൽപ്പനയുടെ ഇഷ്യു വലുപ്പം 750 കോടി രൂപയിൽ നിന്ന് 375 കോടി രൂപയായി കുറയ്ക്കുകയും ചെയ്തു.
സൊമാറ്റോയുടെ നിലവിലുള്ള നിക്ഷേപകരിൽ ഇൻഫോ എഡ്ജ് (ഇന്ത്യ) ലിമിറ്റഡും ഉൾപ്പെടുന്നു. (18.55%), ഉബർ ബി.വി. (9.13%), അലിപേ സിംഗപ്പൂർ ഹോൾഡിംഗ് ലിമിറ്റഡ്. (8.33%), ആന്റ് ഫിൻ സിംഗപ്പൂർ ഹോൾഡിംഗ് (8.20%), ടൈഗർ ഗ്ലോബൽ (6%), സെക്വോയ ക്യാപിറ്റൽ (5.98%), സഹസ്ഥാപകൻ ദീപീന്ദർ ഗോയൽ (5.51%), ടെമാസെക് ഹോൾഡിംഗ്സ് സബ്സിഡിയറി (3.65%) എന്നിവയാണ് മറ്റ് പ്രധാന നിക്ഷേപകർ.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സൊമാറ്റോ അതിന്റെ എല്ലാ ബിസിനസ്സ് മേഖലകളിലും അതിവേഗം വളർച്ചാ പാതയിലാണ്. കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച്, രണ്ട് ലക്ഷത്തിലധികം ഡെലിവറി പങ്കാളികളുള്ള സൊമാറ്റോ ഇന്ത്യയിലുടനീളമുള്ള അഞ്ഞൂറോളം നഗരങ്ങളിൽ പ്രവർത്തിച്ചുവരുന്നു.
കമ്പനി അതിന്റെ ചെലവുകൾ ഗണ്യമായി കുറച്ചിട്ടുണ്ട്. പരസ്യ, പ്രമോഷണൽ ചെലവുകളായി സൊമാറ്റോ 307 കോടി രൂപ ചെലവഴിച്ചു, ഇത് 2020 സാമ്പത്തിക വർഷത്തിൽ ചെലവഴിച്ച 1,338 കോടി രൂപയേക്കാൾ 77% കുറവാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona