നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണമായിരുന്നു പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ലഭിച്ചത്.
മുംബൈ: സൊമാറ്റോ ഓഹരികൾ ശക്തമായ നിലയിൽ ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ചു. വ്യാപാരത്തിന്റെ ആദ്യ ദിവസം എൻഎസ്ഇയിൽ ഒരു ഓഹരിക്ക് 126 രൂപയായി മൂല്യം ഉയർന്നു. സൊമാറ്റോയുടെ ഓഹരി വില 66 ശതമാനം ഉയർന്നു.
തുടക്കത്തിൽ, സൊമാറ്റോ ഓഹരികൾ 20 ശതമാനം അപ്പർ സർക്യൂട്ടിൽ 138 രൂപയിലെത്തി, ഇത് ഐപിഒ നിക്ഷേപകരുടെ പണം ഇരട്ടിയാക്കി. ഓൺലൈൻ ഫുഡ് ഓർഡറിംഗ് പ്ലാറ്റ് ഫോമിന്റെ മൊത്തം മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ക്ലോസിംഗ് ബെല്ലിൽ 98,211 കോടി രൂപയായി.
undefined
ബി എസ് ഇയിൽ സൊമാറ്റോ ഓഹരികൾ 65 ശതമാനം അഥവാ 49.86 രൂപ ഉയർന്ന് 125.85 രൂപയായി. 9,375 കോടി രൂപയുടെ ഐപിഒ ജൂലൈ 14-16 തീയതികളിലാണ് നടന്നത്. ഫുഡ്-ടെക് യൂണികോണിന്റെ മെഗാ പബ്ലിക് ഇഷ്യുവിൽ ഓഹരികൾക്ക് 38 തവണ സബ്സ്ക്രിപ്ഷൻ ലഭിച്ചു. നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണമായിരുന്നു പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ലഭിച്ചത്.
അതേസമയം, ഐപിഒക്ക് അപേക്ഷിച്ച റീട്ടെയിൽ നിക്ഷേപകരിൽ ചുരുക്കം പേർക്ക് മാത്രമാണ് ഓഹരി അലോട്ട്‌മെന്റ് ലഭിച്ചത്. യുപിഐ വഴി അപേക്ഷിച്ചവരിൽ 28 ശതമാനം പേരുടെയും അപേക്ഷ തള്ളിപ്പോയി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona