മുംബൈ: ആഗോള സൂചകങ്ങൾ ദുർബലമായതിനെത്തുടർന്ന് ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളും തിങ്കളാഴ്ച വ്യാപാര സമ്മർദ്ദത്തിലേക്ക് നീങ്ങി.
പ്രധാന സൂചികകളിൽ ബിഎസ്‌ഇ സെൻസെക്സ് 553 പോയിൻറ് അഥവാ 1.7 ശതമാനം ഇടിഞ്ഞ് 30,600 ലെവലിൽ എത്തി. നിഫ്റ്റി 50 സൂചിക 158 പോയിൻറ് കുറഞ്ഞ് 8,950 ലെവലിൽ എത്തി. ബജാജ് ഫിനാൻസും മാരുതി സുസുക്കി ഇന്ത്യയും (4% ഇടിവ്) രേഖപ്പെടുത്തി. ഭാരതി എയർടെൽ അഞ്ച് ശതമാനം ഉയർന്നു നേട്ടങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.
ആദ്യകാല ഡീലുകളിൽ എച്ച്ഡിഎഫ്സി ഇരട്ടകൾ മുന്നേറി. സീ എന്റർടൈൻമെന്റ് 10 ശതമാനം ഇടിഞ്ഞു.
നിഫ്റ്റി മേഖലാ സൂചികകളിൽ ഭൂരിഭാഗവും ചുവപ്പിലാണെന്നത് നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നു. നിഫ്റ്റി ഓട്ടോ സൂചികയിൽ രണ്ട് ശതമാനം ഇടിവ് റിപ്പോർട്ട് ചെയ്തു. അതേസമയം, നിഫ്റ്റി ഫാർമ സൂചിക 1.8 ശതമാനം ഉയർന്നു കഴിഞ്ഞ വ്യാപാര ദിനത്തിലെപ്പോലെ മികവ് കാട്ടി.