റെക്കോർഡ് നേട്ടത്തിലേക്ക് ഉയർന്ന് വാൾസ്ട്രീറ്റ് സൂചികകൾ; വൻ നേട്ടം സ്വന്തമാക്കി ഡൗ ജോൺസ്

By Web Team  |  First Published Dec 29, 2020, 10:12 PM IST

ഡൗ ജോൺസ് വ്യാവസായിക ശരാശരി 88.1 പോയിന്റ് അഥവാ 0.29 ശതമാനം ഉയർന്ന് 30,492.07 ലെത്തി. 


ന്യൂയോർക്ക്: വാൾസ്ട്രീറ്റിലെ പ്രധാന സൂചികകൾ റെക്കോർഡ് ഉയരത്തിലാണ് വ്യാപാരത്തിലേക്ക് കടന്നത്. സമ്പദ് വ്യവസ്ഥയ്ക്കായി പ്രഖ്യാപിച്ച സാമ്പത്തിക സഹായ പദ്ധതിയും വാക്സിൻ പ്രതീക്ഷകളും സമ്പദ് ഘടനയുടെ വീണ്ടെടുക്കൽ വേഗത്തിലാക്കുമെന്ന റിപ്പോർട്ടുകൾ വിപണിയിൽ അനുകൂല തരം​ഗത്തിന് കാരണമായി.

ഡൗ ജോൺസ് വ്യാവസായിക ശരാശരി 88.1 പോയിന്റ് അഥവാ 0.29 ശതമാനം ഉയർന്ന് 30,492.07 ലെത്തി. എസ് ആന്റ് പി 500 14.7 പോയിന്റ് അഥവാ 0.39 ശതമാനം ഉയർന്ന് 3750.01 ലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 66.0 പോയിന്റ് അഥവാ 0.51 ശതമാനം ഉയർന്ന് 12,965.388 ലെത്തി.
 

Latest Videos

click me!