കമ്പനിയുടെ പ്രവർത്തന മാർജിൻ 23.6 ശതമാനവും അറ്റ മാർജിൻ 18.3 ശതമാനവുമാണ്.
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇൻഫർമേഷൻ ടെക്‌നോളജി സർവീസസ് കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ഓഹരികൾ 1.23 ശതമാനം ഇടിഞ്ഞ് 2,177.25 രൂപയിലെത്തി. ടിസിഎസിന്റെ പാദ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കമ്പനിയുടെ ഓഹരി വിലയിൽ ഇടിവുണ്ടായത്.
ജൂൺ പാദത്തിൽ കമ്പനിയുടെ ലാഭം തുടർച്ചയായി കുറഞ്ഞു. മുൻ പാദത്തെ അപേക്ഷിച്ച് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ അറ്റാദായത്തിൽ 13 ശതമാനം ഇടിവാണ് ടിസിഎസിന് ഉണ്ടായത്.
undefined
ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ അറ്റാദായം ജൂൺ പാദത്തിൽ 7,008 കോടി രൂപയാണ്. 2020 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ ഇത് 8,049 കോടി രൂപയായിരുന്നു. 7,705 കോടി രൂപയുടെ ലാഭം കമ്പനി നേടുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
സ്ഥിരമായ കറൻസി കണക്കനുസരിച്ച്, വാർഷികാടിസ്ഥാനത്തിൽ വരുമാനം 6.3 ശതമാനം ഇടിഞ്ഞു, ടിസിഎസ് പത്രക്കുറിപ്പിൽ പറഞ്ഞു. കമ്പനിയുടെ പ്രവർത്തന മാർജിൻ 23.6 ശതമാനവും അറ്റ മാർജിൻ 18.3 ശതമാനവുമാണ്.