Stock Market Today : ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തിൽ

By Web Team  |  First Published Feb 28, 2022, 4:57 PM IST

Stock Market Today : ഓട്ടോ, ബാങ്ക് സെക്ടറുകളൊഴികെ എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സ്മോൾക്യാപ് സൂചികകൾ 0.8 ശതമാനത്തോളം ഉയർന്നു


മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തു. മെറ്റൽ, ഓയിൽ ആന്റ് ഗ്യാസ്, പവർ, ഐടി സെക്ടറുകളിലെ ഓഹരികൾക്കുമേൽ ഡിമാന്റ് ഉയർന്നതാണ് നേട്ടമായത്. ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ 388.76 പോയിന്റ് ഉയർച്ചയോടെയാണ് സെൻസെക്സ് ക്ലോസ് ചെയ്തത്.

ബോംബെ സൂചികയുടെ ഇന്നത്തെ നേട്ടം 0.70 ശതമാനമാണ്. 56247.28 പോയിന്റിലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചിക ഇന്ന് 135.50 പോയിന്റ് ഉയർന്നു. 0.81 ശതമാനമാണ് നേട്ടം. 16793.90 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. 2071 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. 1290 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 142 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.

Latest Videos

ഹിന്റാൽകോ ഇന്റസ്ട്രീസ്, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ് കോർപറേഷൻ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ബിപിസിഎൽ എന്നിവരാണ് നിഫ്റ്റിയിൽ ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, ഡോ റെഡ്ഡീസ് ലാബ്സ്, എം ആന്റ് എം, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികൾ താഴേക്ക് പോയി. ഓട്ടോ, ബാങ്ക് സെക്ടറുകളൊഴികെ എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സ്മോൾക്യാപ് സൂചികകൾ 0.8 ശതമാനത്തോളം ഉയർന്നു.

click me!