ഓഹരി വിപണിയിൽ നേട്ടം; സെൻസെക്സും നിഫ്റ്റിയും മുന്നേറി

By Web Team  |  First Published Feb 8, 2022, 5:38 PM IST

ആർബിഐയുടെ പണ നയം ഈ ആഴ്ച വരാനിരിക്കെ മൂന്ന് ദിവസത്തെ നഷ്ടം മറികടന്നാണ് ഇന്ന് ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്.


മുംബൈ : ഓഹരി വിപണിയിൽ (Stock Market)  ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ആർബിഐയുടെ പണ നയം ഈ ആഴ്ച വരാനിരിക്കെ മൂന്ന് ദിവസത്തെ നഷ്ടം മറികടന്നാണ് ഇന്ന് ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സ് (Sensex) 187.39 പോയിന്റ് നേട്ടത്തിൽ 57808.58 പോയിന്റിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. 17266.8 പോയിന്റിൽ ക്ലോസ് ചെയ്ത നിഫ്റ്റി (Nifty)  53.20 പോയിന്റ് നേട്ടമുണ്ടാക്കി. 1,062 ഓഹരികൾ മുന്നേറി. 2180 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 83 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.

Latest Videos

ടാറ്റാ സ്റ്റീൽ, ബജാജ് ഫിനാൻസ്, ഡിവൈസ് ലാബ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ഒഎൻജിസി, പവർഗ്രിഡ് കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ്, എസ് ബി ഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികളുടെ മൂല്യം ആണ് ഇന്ന് കൂടുതൽ ഇടിഞ്ഞത്.
 

click me!