Stock Market Today : കുതിപ്പ് തുടര്‍ന്ന് ആഭ്യന്തര ഓഹരി വിപണികൾ; 60000ത്തിന് മുകളിൽ തിരിച്ചെത്തി സെൻസെക്സ്

By Web Team  |  First Published Jan 5, 2022, 4:25 PM IST

വ്യാപാരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ നിഫ്റ്റി ഐടി സൂചിക 1.98% ഇടിഞ്ഞു


മുംബൈ: ആഭ്യന്തര ഓഹരി വിപണികൾ ബുധനാഴ്ചയും കുതിപ്പ് തുടർന്നു. ബിഎസ്ഇ സെൻസെക്‌സ് 367 പോയിന്റ് ഉയർന്ന് 60223ലും നിഫ്റ്റി 120 പോയിന്റ് ഉയർന്ന് 17925ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 2.32 ശതമാനം ഉയർന്ന് 37695 ൽ ക്ലോസ് ചെയ്തപ്പോൾ ഇന്ത്യ വിഐഎക്സ് 6.9 ശതമാനം ഉയർന്ന് 17 ലെവലുകൾ വീണ്ടെടുത്തു. 

ബജാജ് ഫിൻസെർവ് 5% ഉയർന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, ഐഷർ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എന്നിവ തൊട്ടുപിന്നിൽ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഡിവിസ്, വിപ്രോ, പവർഗ്രിഡ് എന്നിവയ്‌ക്കൊപ്പം 2.7% ഇടിഞ്ഞ് ടെക് മഹീന്ദ്രയാണ് മൂല്യമിടിഞ്ഞ ഓഹരികളിൽ മുൻപിലുള്ളത്.

Latest Videos

undefined

വ്യാപാരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ നിഫ്റ്റി ഐടി സൂചിക 1.98% ഇടിഞ്ഞു. ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ് എന്നിവയാണ് സൂചിക പിന്നോട്ട് പോകാൻ കാരണം. യുഎസ് ഡോളറിനെതിരെ രൂപ 23 പൈസ ഉയർന്ന് 74.35 എന്ന നിലയിലാണ്. കഴിഞ്ഞ 5 ദിവസത്തിനിടെ നിഫ്റ്റി ബാങ്ക് 2500 പോയിന്റ് ഉയർന്നു. അതിനിടെ ഇന്ത്യക്കെതിരായ എല്ലാ നിയമ നടപടികളും കെയ്ൺ കമ്പനി പിൻവലിച്ചു. കമ്പനിക്ക് 7900 കോടി നികുതി റീഫണ്ട് ലഭിക്കും.

ഐടി, ഫാർമ, പവർ എന്നിവ ഒഴികെയുള്ള മറ്റെല്ലാ മേഖലാ സൂചികകളും ഓട്ടോ, ബാങ്ക്, മെറ്റൽ, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾക്കൊപ്പം ഒന്ന് മുതൽ രണ്ട് ശതമാനം വരെ നേട്ടത്തിൽ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.36% ഉയർച്ചയിലും സ്‌മോൾക്യാപ് സൂചിക ഫ്ലാറ്റിലും അവസാനിച്ചു.
 

click me!